ക്ലീനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവ്

Share:

കാസർകോട് : ജില്ലാ മാനസികാരോഗ്യ പരിപാടി ക്യമ്പിലേക്ക് ക്ലീനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്കും ,സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്തിലെ പ്രോജക്ട് ഓഫീസര്‍ തസ്തികയിലേക്കും ജൂലൈ മൂന്നിന് അഭിമുഖം നടത്തും.

എംഫില്‍/ പി.ജി.ഡിപ്ലോമ ഇന്‍ ക്ലീനിക്കല്‍ സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് ജൂലൈ മൂന്നിന് രാവിലെ പത്തിന് നടക്കുന്ന ക്ലീനിക്കല്‍ സൈക്കോളജിസ്റ്റിന്റെ അഭിമുഖത്തില്‍ പങ്കെടുക്കാം.

എംഎസ്ഡബ്യൂ -മെഡിക്കല്‍ ആന്റ് സൈക്യാട്രി യോഗ്യതയുള്ളവര്‍ക്ക് ജൂലൈ മൂന്നിന് രാവിലെ 11 ന് നടക്കുന്ന പ്രൊജക്ട് ഓഫീസറുടെ അഭിമുഖത്തിലും പങ്കെടുക്കാം.

താല്‍പര്യമുളള ഉദ്യോഗര്‍ത്ഥികള്‍ ചെമ്മട്ടം വയലിലെ ജില്ലാആശൂപത്രിക്ക് സമീപമുളള ജില്ലാമെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

Share: