അധ്യാപക ബാങ്കിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിന് ജില്ലയിലെ വിവിധ ബാച്ചുകളിലേക്ക് അദ്ധ്യാപനം നടത്തുന്നതിനുള്ള അദ്ധ്യാപക ബാങ്കിലേക്ക് അപേക്ഷ ക്ഷണിച്ചു.
പത്താംതരം തുല്യതയിൽ കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിലും ഹയർ സെക്കണ്ടറിയിൽ സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലുമാണ് അപേക്ഷ സ്വീകരിക്കുന്നത്. പത്താംതരം തുല്യതയിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡുമാണ് അടിസ്ഥാന യോഗ്യത
ഹയർ സെക്കണ്ടറിയിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാന്തര ബിരുദവും ബി.എഡും സെറ്റുമാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികളോടുകൂടി അപേക്ഷ ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ, ജില്ലാ പഞ്ചായത്ത്, സിവിൽ സ്റ്റേഷൻ. പി.ഒ. കണ്ണൂർ എന്ന വിലാസത്തിൽ 25 നു മുമ്പ് സമർപ്പിക്കണം.