ദക്ഷിണ റെയിൽവേയിൽ വിമുക്‌ത ഭടന്മാർക്ക് 2393 ഒഴിവുകൾ

Share:

ദക്ഷിണ റെയിൽവേയിൽ നിലവിലുള്ള ഹെൽപ്പർ (സിഗ്നൽ), ട്രാക്ക് മാൻ, ഹെൽപ്പർ (ട്രാക്ക് മെഷീൻ), ഹെൽപ്പർ (ടെലി), പോയിൻറ്സ് മാൻ ബി (എസ്സിപി), ഹെൽപ്പർ (സിആൻഡ്ഡബ്ല്യു), ഹെൽപ്പർ/ഡീസൽ മെക്കാനിക്കൽ, ഹെൽപ്പർ/ഡീസൽ ഇലക്ട്രിക്കൽ, ഹെൽപ്പർ/ടിആർഡി തസ്തികകളിൽ(ലെവൽ ഒന്ന്) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2393 ഒഴിവുകളാണുള്ളത്.
യോഗ്യത: 15 വർഷത്തെ സേവനം പൂർത്തിയാക്കിയ ആർമി ക്ലാസ്സ് ‐ഒന്ന് സർടിഫിക്കറ്റോ തത്തുല്യമോ ജയിച്ച വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം.
ഉയർന്ന പ്രായം 50. 2019 ആഗസ്ത് 19നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
http://www.rrcmas.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
അവസാന തിയതി: സെപ്തംബർ 12

Share: