ജൂനിയർ എൻജിനിയർ പരീക്ഷ ‐2019: അപേക്ഷ ക്ഷണിച്ചു.

Share:

കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്തികകളിലെ ജൂനിയർ എൻജിനിയർ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു.

സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ

ഉയർന്ന പ്രായം: 30/32. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
യോഗ്യത: ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ ഡിപ്ലോമ, ബിരുദം.

പേപ്പർ ഒന്ന് ഒബ്ജക്ടീവ് മതൃകയിലുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്.
പേപ്പർ ഒന്നിൽ 200 മാർക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക.
ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ അവയർനസ്, ജനറൽ എൻജിനിയറിങ് എന്നിവയിൽ നിന്നാണ് ചോദ്യങ്ങൾ.

പേപ്പർ രണ്ട് എഴുത്ത് പരീക്ഷയിൽ 300 മാർക്കിന്റെ വിവരണാത്മക ചോദ്യങ്ങളാണുണ്ടാവുക.

രാജ്യത്താകെ ഒമ്പത് റീജണുകളാണുള്ളത്.

കേരളവും കർണാടകവും ലക്ഷദ്വീപുമുൾപ്പെടുന്നതാണ് ഒരു റീജൺ. ഈ റീജണിൽ ബെൽഗാവി, ബംഗളൂരു, ഹുബ്ബള്ളി, കലബുറഗി, മംഗളൂരു, മൈസൂരു, ശിവമോഗ, ഉഡുപ്പി, എറണാകുളം, കണ്ണൂർ,കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കവറത്തി എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ.
https://ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം .

അവസാന തിയതി സെപ്തംബർ 12 വൈകിട്ട് അഞ്ച്.
വിശദവിവരം https://ssc.nic.in എന്ന വെബ്സൈറ്റിൽ.

Share: