റിസര്‍ച്ച് ഫെലോ ഒഴിവ്

Share:

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ (സി.ഇ.ടി) സ്‌പോണ്‍സേര്‍ഡ് റിസര്‍ച്ച് പ്രോജക്ടിലേക്ക് ഒരു റിസര്‍ച്ച് ഫെലോയെ ആവശ്യമുണ്ട്. പ്രതിമാസം 18,000 രൂപ വേതനാടിസ്ഥാനത്തില്‍ രണ്ടു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യത : എം.ടെക് (തെര്‍മല്‍/പ്രൊപ്പല്‍ഷന്‍) താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് 26 രാവിലെ 10 ന് എച്ച്.ഒ.ഡി., മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ്, ട്രിവാന്‍ഡ്രം എഞ്ചിനീയറിംഗ് കോളേജ്, ശ്രീകാര്യം, തിരുവനന്തപുരം എന്ന വിലാസത്തില്‍ അഭിമുഖത്തിന് എത്തണം. വിശദ വിവരങ്ങള്‍ക്ക് : www.cet.ac.in, 9947767470 (ഡോ. രാജ് കുമാര്‍ എം.ആര്‍).

Share: