ഇൻടേൺഷിപ്പ്‌

Share:

തൃശ്ശൂർ: എന്‍വയോണ്‍മെന്റല്‍ സയന്‍സ്‌, ജിയോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്‌, കെമിസ്‌ട്രി, ബോട്ടണി തുടങ്ങി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്‌, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദമോ പി.ജി ഡിപ്ലോമയോ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും ഹരിത കേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പ്‌ പ്രോഗ്രാമിന്‌ അപേക്ഷിക്കാം.

6 മാസമാണ്‌ കാലാവധി.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും ഹരിതകേരളം മിഷന്‍ സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ്‌ പ്രവര്‍ത്തിക്കേണ്ടത്‌. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്‍ഡും നല്‍കും. www.haritham.kerala.gov.in എന്ന വെബ്‌സൈറ്റ്‌ ഓണ്‍ലൈനായി മാര്‍ച്ച്‌ 5 മുതല്‍ 18 വരെ അപേക്ഷിക്കാം.

Share: