ശുചിത്വ മിഷന്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍

Share:

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള 20,000-45,800 മുതല്‍ 35700 -75600 വരെ ശമ്പള സ്‌കെയിലിലുള്ള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററുടെ (ഏ.ഇ.സി) ഓരോ ഒഴിവിലേക്കും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോസര്‍കോഡ് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ആയി അപേക്ഷിക്കുന്നവര്‍ സയന്‍സ് ബിരുദധാരികളോ, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം.

താത്പര്യമുള്ള അപേക്ഷകഷകര്‍ കെ.എസ്.ആര്‍. പാര്‍ട്ട് (1) റൂള്‍ 144 പ്രകാരമുള്ള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം മെയ് 21 ന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വ മിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം – 695003 എന്ന വിലാസത്തില്‍ ലഭ്യമാകുംവിധം നേരിട്ടോ, തപാലിലോ സമര്‍പ്പിക്കണം.

Share: