ഓവര്‍സീയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ : അഭിമുഖം

Share:

കാസർഗോഡ്: പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ഉദ്യോഗസ്ഥര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി 13 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളില്‍ നടക്കും.

ഓവര്‍സീയര്‍ തസ്തികയിലേക്ക് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ബി.കോം, പിജിഡിസിഎയുമാണ് യോഗ്യത.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യ സമയത്ത് ഹാജരാകണം. പഞ്ചായത്ത് പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.

Share: