“നിങ്ങള്‍, നിങ്ങളായിരിക്കുക”- ഏറ്റവും മോശമായ ഉപദേശം

Share:
Personality development

എം ആർ കൂപ്മേയർ                                                               പരിഭാഷ: എം ജി കെ നായർ 

നിക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്നത്ര വര്‍ഷങ്ങളായി വ്യക്തിത്വ ഉപദേശകരും ബന്ധപ്പെട്ട ഉപദേഷ്ടാക്കളും ശുപാര്‍ശ ചെയ്തുകൊണ്ടിരിക്കുന്നു:  “നിങ്ങള്‍ നിങ്ങളായിരിക്കുക.”
സത്യം, നിങ്ങള്‍ക്കു മറ്റാരും ആകുവാന്‍ സാദ്ധ്യമല്ല!

എന്നാല്‍ “നിങ്ങള്‍ നിങ്ങളായിരിക്കുക” എന്ന ഉപദേശത്തിന്‍റെ ഉദ്ദേശ്യം, പുകഴ്ത്തുന്നതിനു പുറമേ ഏതുദ്ദേശ്യത്തിനായാലും – മറ്റുള്ളവരെപ്പോലെ ആയിത്തീരുന്നതിനുവേണ്ടി ശ്രമിക്കുന്നതിനെതിരെ മുന്നറിയിപ്പു നല്കാനാണ് – വിജയിച്ചിട്ടുള്ള വ്യക്തികളെപ്പോലെ ആയിത്തീരുന്നതിനുവേണ്ടി ശ്രമിക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പ്!

ഇപ്പോഴത്തെപോലെ “നിങ്ങള്‍, നിങ്ങളായിരിക്കുന്നതിനും ഇതേ അവസ്ഥയില്‍ തുടരുന്നതിനും” നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ പരമ്പര  പഠിക്കുന്നതില്‍ യാതൊരർത്ഥവുമില്ല.  കാരണം ഈ പരമ്പരയുടെ  പ്രത്യേകമായ ഉദ്ദേശ്യം, നേതൃത്വത്തിന്‍റെയും അധികാരത്തിന്‍റെയും ഉന്നതസ്ഥാനങ്ങള്‍ നേടിയിട്ടുള്ളവരും വളരെയേറെ സമ്പത്തും പ്രശസ്തിയും ഉൾപ്പെടെ ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്തും നേടിയിട്ടുള്ളവരുമായ വിജയിച്ച ആളുകളെപ്പോലെ നിങ്ങള്‍ക്ക് എങ്ങനെ ആയിത്തീരാന്‍ സാധിക്കുമെന്ന്  പഠിപ്പിക്കലാണ്.

നിങ്ങള്‍ നേതൃത്വമോ അധികാരമോ സമ്പത്തോ പ്രശസ്തിയോ – നിങ്ങളുടെ ഏറ്റവും ഉയര്‍ന്ന ജീവിത ലക്ഷ്യങ്ങള്‍ എന്തുമായിക്കൊള്ളട്ടെ – ആഗ്രഹിക്കുന്നുവെങ്കില്‍, അവ നേടിയെടുക്കാന്‍ ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ: വിജയിക്കുന്നതിനുള്ള വ്യക്തിപരമായ ഗുണങ്ങള്‍ വികസിപ്പിക്കുകയും ലക്ഷ്യങ്ങള്‍ നേടുന്നതിന് മറ്റുള്ളവര്‍ വിജയകരമെന്ന്  തെളിയിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുക.

നിങ്ങള്‍ വിജയിക്കുന്നതിനുള്ള വ്യക്തിപരമായ ഗുണങ്ങള്‍ വികസിപ്പിക്കുകയും കൂടുതല്‍ വിജയമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ക്കും മാറ്റമുണ്ടാകും.  അതു നല്ലതാണ്! കൂടുതല്‍ നല്ലതിനുവേണ്ടി നിങ്ങള്‍ എത്ര കൂടുതല്‍ മാറുന്നുവോ, അത്രയും കൂടുതല്‍ നിങ്ങള്‍ വിജയി ആയിത്തീരും! നിങ്ങള്‍ കൂടുതല്‍ സുരക്ഷിതനായിത്തീരുകയും ചെയ്യും!

എക്കാലവും ജീവിച്ചിരുന്നിട്ടുള്ളതില്‍ ഏറ്റവും വലിയ മൃഗം ദിനോസര്‍ ആയിരുന്നു.  പുരാതനമായ അക്കാലത്ത് “നിങ്ങള്‍ നിങ്ങളായിരിക്കുക” എന്നതിന്‍റെ പ്രത്യക്ഷ കാരണം അതാണെന്നു തോന്നുന്നു.  എന്തായാലും, ദിനോസറിന് ഒരിക്കലും മാറ്റമുണ്ടായില്ല.  അക്കാരണത്താല്‍ ആ ജീവി നാമാവശേഷമാവുകയും ചെയ്തു.

എല്ലായ്പ്പോഴും അത് അങ്ങനെയായിരുന്നു.  ഇപ്പോഴും അങ്ങനെ തന്നെ.  “നിങ്ങള്‍ വെറും നിങ്ങളായി” തുടര്‍ന്നുകൊണ്ടിരുന്നാല്‍ പോരാ.  വിജയം ആവശ്യപ്പെടുന്നത്, അനുസ്യൂതമായ മാറ്റമാണ് – കൂടുതല്‍ വിജയിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വിജയിക്കുന്ന വ്യക്തിത്വത്തിലേക്ക് മാറുക.

ഇന്നത്തെ അവസ്ഥയില്‍ നിന്നുപോകരുത്.  വര്‍ത്തമാനകാലത്തെ കൂടുതല്‍ നല്ലതിനുവേണ്ടി മാറ്റിയെടുത്ത് മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഈ പരമ്പര  പഠിപ്പിക്കുന്നത്.

നിങ്ങള്‍ സ്വയം മെച്ചപ്പെടാന്‍ വേണ്ടി മാറുക – നിങ്ങള്‍ പഠിക്കുന്ന ഓരോ വിജയമാര്‍ഗ്ഗവും ഉപയോഗിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിനുള്ള വിജയമാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുകയെന്നതാണ് ഈ പരമ്പരയുടെ  ഏക ഉദ്ദേശ്യം.

സ്വയം നന്നാകല്‍ മാറ്റമാണ് വിജയത്തിലേക്കുള്ള വഴി.!
അതിനാല്‍ ഓരോ അദ്ധ്യായവും സ്വയം നന്നാകുന്നതിനുള്ള മറ്റൊരു പാഠം പഠിപ്പിക്കുന്നു – കൂടുതല്‍ നല്ലതിനുവേണ്ടിയുള്ള മാറ്റം.
മാറ്റത്തിലൂടെ മാത്രമേ നിങ്ങള്‍ക്കു നന്നാകാന്‍ സാധിക്കുകയുള്ളൂ.
മാറ്റത്തെ ചെരുക്കരുത്.  

ഇനിവരുന്ന അദ്ധ്യായങ്ങള്‍ പഠിക്കുമ്പോള്‍ മാറ്റത്തെ തീവ്രമായി സ്വീകരിക്കുക.
( തുടരും)

കൂടുതൽ വിജയമാർഗ്ഗങ്ങൾ പഠിക്കുന്നതിനും ഉന്നത വിജയം നേടുന്നതിനും : www.careermagazine.in 

Share: