ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ – അനുവാദം ആവശ്യപ്പെടുമ്പോൾ

Share:
Interview tips

പ്രൊഫ. ബലറാം മൂസദ്

(ശേഖര്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. സഹോദരിയുടെ വിവാഹം പെട്ടെന്ന് നിശ്ചയിച്ചു. ഉടനെ വീട്ടിൽ പോകണം. ലീവ് വേണം. മേലുദ്യോഗസ്ഥനെ വീട്ടില്‍ ചെന്ന് കാണുകയാണ്. വാതില്‍ തുറക്കുന്നത് ഉദ്യോഗസ്ഥന്‍റെ ഭാര്യയാണ്.)

Sekhar: Good Morning! (ഗുഡ്മോണിങ്ങ്?)

Mrs. A: Good Morning! Whom do you wish to meet?

(ഗുഡ്മോണിങ്ങ്! ഹും ഡൂ യു വിഷ് ടു മീറ്റ്‌?)

നിങ്ങള്‍ക്കാരെയാണ് കാണേണ്ടത്?

Sekhar: I wish to meet the manager, if it is not very inconvenient (ഐ വിഷ് ടു മീറ്റ്‌ ദ മാനേജര്‍, ഈഫ്‌ ഇറ്റീസ് നോട് വെരി ഇ൯ കണ്‍വീനിയന്‍റ്)

വലിയ അസൗകര്യമില്ലെങ്കില്‍, മാനേജരെ ഒന്നു കാണാനാഗ്രഹിക്കുന്നു.

Mrs. A: He is taking bath. May I know who you are?(ഹീ ഇസ്ടെയ്ക്കിംഗ് ബാത്ത്, മേ ഐ നോ ഹൂയു ആര്‍)

അദ്ദേഹം കുളിക്കുകയാണ്. നിങ്ങള്‍ ആരാണെന്ന് അറിഞ്ഞാല്‍ കൊള്ളാം.

Sekhar: I am Sekhar, I work in his office.(അയാം ശേഖര്‍. ഐ വേര്‍ക്ക് ഇ൯ ഹിസ്‌ ഓഫീസ്)

എന്‍റെ പേര്‍ ശേഖര്‍. ഞാന്‍ അദ്ദേഹത്തിന്‍റെ ആപ്പീസില്‍ ജോലി ചെയ്യുന്ന ആളാണ്‌.

Mrs. A: I see. Come in and take your seat. I will inform him. Will you please wait? (ഐ സീ കം ഇന്‍ എന്ഡ്ടെയ്ക്ക് യ്വ സീറ്റ് ഐ വില്‍ ഇന്‍ഫോം ഹിം. വില്‍ യു പ്ലീസ് വെയ്റ്റ്).

അതു ശരി ഉള്ളില്‍വന്ന് ഇരിക്കൂ. ഞാനദ്ദേഹത്തോടു പറയാം. കുറച്ച് കാത്തിരിക്കാമല്ലോ?

(അവര്‍ അകത്തു പോകുന്നു . ശേഖര്‍ കാത്തിരിക്കുന്നു.കുറച്ചു കഴിഞ്ഞ് മാനേജര്‍ വരുന്നു. ശേഖര്‍ എഴുന്നേറ്റുനില്ക്കുന്നു)

Sekhar: Good morning, sir (ഗുഡ് മോര്‍ണിങ്ങ് സ൪)

Mr. A: Good morning, Good morning! what Sekhar? What can I do for you? please be seated.(ഗുഡ് മോര്‍ണിങ്ങ്, ഗുഡ് മോര്‍ണിങ്ങ്! വൊട്ട് ശേഖര്‍? വൊട്ട്കാ൯ ഐ ഡൂ ഫോര്‍ യു? പ്ലീസ് ബി സീറ്റഡ്)

ഗുഡ് മോണിങ്ങ്! എന്തെല്ലാമാണ് ശേഖര്‍? എന്തേ ഇങ്ങോട്ടു പുറപ്പെട്ടത്‌? ഇരിക്കൂ.

(ശേഖര്‍ ഇരിക്കുന്നു)

Sekhar: I have a little problem, sir. I received a message from home. My sister’s marriage has been arranged. My people want me to attend it. (ഐ ഹേവ്‌ ഏ ലിറ്റില്‍ പ്രോബ്ലം, സര്‍. ഐ റിസീവ്ഡ് ഏ മെസ്സേജ് ഫ്രം ഹോം. മൈ സിസ്റ്റേഴ്സ് മേരിജ് ഹേസ് ബീന്‍ അറെയ്ഞ്ചഡ്. മൈ പിപ്പ്ള്‍ വാണ്‍ട് മി ടു അറ്റന്‍ഡ് ഇറ്റ്‌)

എനിക്ക് ഒരു ചെറിയ പ്രശ്നമുണ്ട്, സര്‍. എനിക്കു വീട്ടില്‍ നിന്ന് ഒരു സന്ദേശം വന്നു. എന്‍റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നു. ഞാന്‍ അതില്‍ സന്നിഹിതനാകണമെന്നു വീട്ടുകാ൪ നിര്‍ബന്ധിക്കുന്നു.

Mr A: Well it is quite natural, But, Sekhar, you have joined only recently. Will you be eligible for any long leave? Also you know this is a rather busy time for us. (വെല്‍ ഇറ്റീസ് ക്വൈററ് നേച്ചറല്‍, ബട്, ശേഖര്‍, യു ഹേവ്‌ ജോയ്ന്‍ഡ് ഓണ്‍ലി റീസന്റലി, വില്‍ യു ബി എലിജിബിള്‍ ഫോ൪ എനി ലോങ്ങ്‌ ലീവ്? ഓള്‍സൊ,യു നോ ദിസീസ് എ റാദ൪ ബിസി ടൈം ഫോ൪ അസ്‌)

അത് സ്വാഭാവികമാണല്ലോ. പക്ഷെ, ശേഖര്‍ നിങ്ങള്‍ ഈയിടെയാണ് സര്‍വീസില്‍ പ്രവേശിച്ചത്. നിങ്ങള്‍ക്ക് കുറെ ദിവസത്തെ ലീവെടുക്കാനുള്ള അര്‍ഹതയുണ്ടോ? പോരെങ്കില്‍ നമുക്ക് ആപ്പീസില്‍ ജോലിത്തിരക്കുള്ള സമയവുമാണല്ലോ.

Sekhar: I know it sir, I realize the position fully, sir. In fact, I don’t know what I should do. It is my only sister, sir. (ഐ നൊ ഇറ്റ്‌, സര്‍. ഐ റിയലൈസ് ദ പോസിഷന്‍ ഫുള്ളി, സര്‍ ഇ൯ ഫേക്ട്, ഐ ഡോണ്‍ട് നൊ വൊട് ഐ ഷുഡ് ഡൂ. ഇറ്റീസ് മൈ ഓണ്‍ലി സിസ്റ്റര്‍, സര്‍)

എനിക്കതറിയാം. സര്‍, എനിക്ക് സ്ഥിതിഗതികളെപ്പറ്റി പൂര്‍ണ്ണബോധവുമുണ്ട്, സര്‍. വാസ്തവം ഞാന്‍ എന്തു ചെയ്യണമെന്ന്‍ എനിക്ക് തന്നെ അറിയില്ല. ഇതെന്‍റെ ആകെയുള്ള ഒരു സഹോദരിയാണ്, സര്‍

Mr A: Is that so? Well let me try whether I can help. How many days leave do you want? (ഈസ് ദേറ്റ്‌ സൊ? വെല്‍ ലെറ്റ്‌ മി ട്രൈ വെദ൪ ഐ കേ൯ ഹെല്‍പ്‌, ഹൗ മെനി ഡെയ്സ് ലീവ് ഡൂയു വാണ്‍ട്)

ഓ, അങ്ങിനെയാണോ ? ആകട്ടെ സഹായിക്കാന്‍ പറ്റുമോ എന്നു ഞാ൯ ശ്രമിച്ചു നോക്കാം. നിങ്ങള്‍ക്ക് എത്ര ദിവസത്തെ ലീവ് ആണ് വേണ്ടത്?

Sekhar: I want just five days leave, sir (ഐവൊണ്‍ട് ജെസ്റ്റ് ഫൈവ് ഡെയ്സ് ലീവ്, സര്‍.)

എനിക്ക് വെറും അഞ്ചുദിവസത്തെ ലീവ് മതി, സര്‍.

Mr A: I see, when do you wish to leave? (ഐസീ വെന്‍ ഡൂയു വിഷ് ടു ലീവ്?

നിങ്ങള്‍ എപ്പോഴാണ് പോകാന്‍ ആഗ്രഹിക്കുന്നത്

Sekhar: There is a train at eleven, sir. If you allow me, I can go by that today itself, sir. (ദേറീസ് എ ട്രെയിന്‍ അറ്റ്‌ ഇലവന്‍,സര്‍. ഈഫ്‌യു അലൌമി, ഐ കേ൯ ഗോ ബൈ ദേററ് ടുഡെയ് ഇറ്റ്‌സെല്‍ഫ്, സര്‍)

പതിനൊന്നുമണിക്ക് ഒരു ട്രെയിന്‍ ഉണ്ട്, സര്‍, താങ്കള്‍ സമ്മതം തരികയാണെങ്കില്‍ ഇന്നുതന്നെ ആ വണ്ടിയ്ക്ക് പോകാ൯ ഞാ൯ ആഗ്രഹിക്കുന്നു.

Mr.A: That means you won’t be coming to office to-day? (ദാറ്റ്‌ മീന്‍സ്‌ യു വോണ്‍ട് ബി കമിങ്ങ് ടു ഓഫീസ് ടു ഡെയ്)

അപ്പോള്‍ ഇന്നു നിങ്ങള്‍ ആപ്പീസില്‍ വരില്ലെന്നര്‍ത്ഥം?

Sekhar: If you permit me, Sir (ഈഫ്‌ യു പെര്‍മിറ്റ്‌ മി, സര്‍)

താങ്കള്‍ അനുവദിക്കുമെങ്കില്‍

Mr.A: All right, you can send your leave letter to the office. When do you hope to be back? ( ഓള്‍ റൈറ്റ്, യു കേ൯ സെന്‍റ് യോ ലീവ് ലെറ്റ൪ ടു ദ ഓഫീസ്. വെന്‍ഡൂ യൂ ഹോപ്‌ ടു ബി ബേക്ക്?)

ശരി, നിങ്ങള്‍ ലീവ് ലെറ്റ൪ ആപ്പീസിലെത്തിച്ചാല്‍മതി. നിങ്ങള്‍ എന്നു തിരിച്ചുവരും?

Sekhar: I will be back next Monday, Sir. The marriage is on Friday. The same night I shall return. (ഐ വില്‍ ബി ബേക് നെക്സ്റ്റ് മണ്‍ഡെ, സര്‍. ദ മേരിജ് ഈസ് ഓണ്‍ ഫ്രൈഡെ.ദ സെയിം നൈറ്റ്‌ ഐ ഷാള്‍ റിട്ടേണ്‍)

ഞാന്‍ അടുത്ത തിങ്കളാഴ്ച തിരിച്ചെത്തും. വിവാഹം വെള്ളിയാഴ്ചയാണ്. അന്നു രാത്രി തന്നെ ഞാന്‍ വീട്ടില്‍ നിന്നു തിരിക്കും.

Mr.A: I am sorry that you have to return in such a hurry, But, you know, I am helpless. (അയം സോറി ദേറ്റ് യു ഹേവ്‌ ടു റിട്ടേണ്‍ ഇ൯ സച്ചേ ഹറി, ബട്ട്‌, യൂനോ, അയം ഹെല്‍പ് ലെസ്)

നിങ്ങള്‍ക്ക് ഇത്ര ധൃതിയില്‍ തിരിച്ചു പോരണമെന്നതില്‍ എനിക്കു വ്യസനമുണ്ട്., പക്ഷെ, നിങ്ങള്‍ക്കറിയാമല്ലോ, ഞാന്‍ നിസ്സഹായനാണ് .

Sekhar: I just want to be present at the marriage, that is all. Nothing wrong in my returning the same night (ഐ ജസ്റ്റ്‌ വൊണ്‍ട് ടു ബി പ്രെസന്റ് അറ്റ്‌ ദ മേരിജ്, ദേറ്റിസോള്‍. നത്തിങ്ങ് റോങ്ങ്‌ ഇ൯ മൈ റിട്ടേണിങ്ങ്‌ ദ സെയിം നൈറ്റ്‌)

എനിക്ക് വിവാഹത്തിന് സന്നിഹിതനാകണമെന്ന് മാത്രമേയുള്ളു. അന്നു രാത്രി തന്നെ തിരിച്ചു പോരുന്നതില്‍ ഒരു അപാകതയുമില്ല.

Mr.A: O.K. Wish you a pleasant time. Do convey my best wishes to the couple! (ഓക്കെയ്. വിഷ് യു എ പ്ലെസന്‍റ് ടൈം. ഡൂ കണ്‍വെ മൈ ബെസ്റ്റ് വിഷസ് ടു ദ കപ്പ്ള്‍)

ശരി. നിങ്ങള്‍ക്ക് സന്തോഷപ്രദമായ യാത്രയും മറ്റും ആശംസിക്കുന്നു. നവ ദമ്പതികളോട് എന്‍റെ ആശംസകള്‍ അറിയിക്കണേ !

Sekhar: Thank you very much Sir. (തേങ്ക് യു വെരി മച്ച്, സര്‍)
നന്ദി

(തുടരും)

Share: