You are here
Home > Articles > ഫോണ്‍ വിളിക്കുമ്പോള്‍

ഫോണ്‍ വിളിക്കുമ്പോള്‍

പ്രൊഫ. ബലറാം മൂസദ്‌

 

ഫോണ്‍ വിളിക്കുമ്പോള്‍ ആദ്യം എന്തു പറയണം, എന്തു പറയരുത് എന്നതാവട്ടെ ആദ്യം.
നിങ്ങള്‍ നമ്പ൪ കറക്കുന്നു.
അപ്പുറത്ത് ആള്‍ ഫോണ്‍ എടുക്കുന്നു എന്നിരിക്കട്ടെ. ആദ്യം ‘Hello’ എന്നാവ൪ത്തിച്ചു പറയുകയാണു ചെയ്യുക എന്നെല്ലാവര്‍ക്കും അറിയാം. തിരിച്ചിങ്ങോട്ടും Hello കേട്ടാല്‍ അപ്പുറത്തുള്ളയാള്‍ ശ്രദ്ധിക്കാ൯ തുടങ്ങി എന്നര്‍ത്ഥം. ചിലരുടെയൊക്കെ ശബ്ദം കേട്ടാല്‍ ആരാണ് സംസാരിക്കുന്നത് എന്ന് ഉടനെ മനസ്സിലാകും. അപ്പോള്‍ പിന്നെ സംഭാഷണം തുടങ്ങിയാൽ മതി. ചിലപ്പോള്‍ ആരാണപ്പുറത്ത് ഫോണ്‍ എടുത്തതെന്ന് മനസ്സിലാവില്ല.ആരാണെന്നുറപ്പു വരുത്താന്‍ വേണ്ടി, who is speaking, please?എന്നു നിങ്ങള്‍ അങ്ങോട്ടു ചോദിക്കേണ്ടതായി വരുന്നു. അതിന് അപ്പുറത്തുള്ളയാള്‍ I am George എന്നോ This is Raman Pillai എന്നോ മറുപടി പറയുന്നു. (I am Mr.George എന്നോ I am Prof. Raman Pillai എന്നോ ഒക്കെ ബഹുമാനപദം സ്വയം ചേര്‍ത്തു പറയുന്നവരുമുണ്ട്‌ പക്ഷെ അത് നല്ലരീതിയല്ലെന്നു മാത്രം. വെറും George എന്നോ Raman Pillai എന്നോ പറഞ്ഞാല്‍ മനസ്സിലാവുന്നില്ലെങ്കില്‍ വീണ്ടും Dr. George എന്നോ Prof.Raman Pillai എന്നോ Advocate Raman Pillai എന്നോ സ്വയം പരിചയപ്പെടുത്താമെന്നു മാത്രം. ആദ്യം പറയേണ്ടത് വെറും പേരാണ് സ്ത്രീകളാണെങ്കില്‍ Mrs Nair അഥവാ Mrs Jacob എന്നൊക്കെ പറയുന്നതില്‍ തെറ്റില്ല. സ്ത്രീകളുടെ കാര്യത്തിൽ Mrs എന്നത് പേരി ന്‍റെ ഒരു ഭാഗമായി പരിഗണിക്കപ്പെടുന്നു;(അല്ലാതെ സ്വയം ബഹുമാനിക്കലായല്ല). ആരാണ് അപ്പുറത്ത് എന്ന് മനസ്സിലായ ശേഷം Good Morning എന്നോ Good Morning Sir എന്നോ ഒക്കെ പറയാം. പിന്നീട് കാര്യത്തിലേക്ക് കടക്കുകയും ചെയ്യാം. ഫോണ്‍ താഴെ വയ്ക്കുമ്പോള്‍ OK Sir എന്നോ OK എന്നോ ഒക്കെ പറയുകയും ചെയ്യാം. തിരിച്ചിങ്ങോട്ടും OK യോ OK Sir എന്നോ ഒക്കെ പറയുന്നു.

THANK YOU!

സല്‍പ്പെരുമാറ്റത്തിന്‍റെ കാര്യത്തിൽ ഇംഗ്ലീഷ് ഭാഷയിൽ വലിയ നിഷ്ക്കര്‍ഷ യാണെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ? “Manners maketh a man” എന്ന് ഇംഗ്ലീഷില്‍ ഒരു പഴയ ചൊല്ലുമുണ്ട്‌. ആരെങ്കിലും എന്തെങ്കിലും ചെയ്തു തന്നാല്‍ ഒരു ആശ്വാസ വാക്കെങ്കിലും പറഞ്ഞാൽ തിരിച്ചു Thank you പറയുന്ന സ്വഭാവം ഇംഗ്ലീഷ് ഉപയോഗിക്കുന്നവര്‍ ശീലിച്ചേപറ്റൂ. ‘വളരെ ഉപകാരം’ എന്ന് ഇതിന് സദൃശമായി മലയാളികള്‍ (പ്രത്യേകിച്ചും തെക്കന്‍ ഭാഗത്തുള്ളവ൪) ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നല്ലൊരു കാര്യമാണത്. പക്ഷെ പൊതുവില്‍ മലയാള ഭാഷയില്‍ നന്ദി പറയുന്ന പതിവ് ചുരുക്കമാണ്. ‘നന്ദി! നന്ദി!’ എന്നൊക്കെ പറയുന്നത് സ്വല്പം പരിഹാസ്യം കൂടിയാണ്. ഹിന്ദിയില്‍ ‘ധന്യവാദ്’ എന്നോ ‘ശുക്രിയ’ എന്നോ പറയുന്ന ഏര്‍പ്പാട് വളരെ പ്രചാരത്തിലുണ്ട്

ജീവിത യാത്രയില്‍ എപ്പോഴും ഉപയോഗിക്കാ൯ വേണ്ടി പോക്കറ്റില്‍ കൊണ്ടുനടക്കേണ്ട ചില്ലറ നാണ്യങ്ങളാണ് Thank you, Please എന്നിവ എന്ന് A.G.Gardner എന്ന പ്രശസ്ത ഉപന്യാസകാരന്‍ പറയുന്നു. Thank you എന്ന പ്രയോഗം കൂടുതല്‍ വിനയാദരങ്ങളോടെ Thank you,Sir എന്നോ Thank you, doctor എന്നോ Thank you very much എന്നോ Thank you so much എന്നോ I don’t know how to thank you എന്നോ ഒക്കെ മാറ്റാവുന്നതാണ്. സ്വല്പം സാഹിത്യ ചുവയോടു കൂടി Thanks Thanks!- the poor man’s exchequer! എന്ന ഷേക്സ്‌പീരിയ൯ പ്രയോഗവുമാകാം. വെറും Thanks എന്നുമാകാം.

പക്ഷെ ഏറ്റവും പ്രധാനപ്പെട്ട കാര്യം Thanks പറയാനുപയോഗിക്കുന്ന സ്വരമാണ്. Thanks എന്ന പദം ഹൃദയത്തിനുള്ളിൽ നിന്നു വരുന്നതാണെന്ന് കേള്‍ക്കുന്നവനു തോന്നണം അതിലാണ് പ്രയോഗത്തിന്‍റെ അന്തിമ വിജയം. ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുക എന്ന് പറഞ്ഞ മട്ടിൽ Thanks പറയുന്നത് കൊണ്ടു അത്ര വലിയ കാര്യമൊന്നുമുണ്ടാവില്ല.

No Mention, please- Thank you
ഇങ്ങോട്ട് പറയുന്ന ഒരാളോട് പ്രത്യുത്തരമായി പറയേണ്ടത് No Mention, please എന്നോ No Mention എന്നോ ആണ്.

Please എന്ന പദം

ഒരു ചെലവുമില്ലാതെ ആളുകളെ സന്തോഷിപ്പിക്കുവാന്‍ ഇംഗ്ലീഷിൽ കൂട്ടിച്ചേര്‍ക്കുന്ന പദമാണ് please. (ഹിന്ദിയില്‍ ഇതിന്‍റെ വലിയ ആവശ്യമില്ല ‘ആപ് ആയിയേ, ആപ് ബൈഠിയേ എന്നൊക്കെ ബഹുമാനപൂര്‍വ്വം പറയുമ്പോള്‍ പിന്നൊരു polishing ന്‍റെ ആവശ്യമില്ലല്ലോ) മലയാളത്തില്‍ ‘ദയവായി’ എന്നോ ‘ദയവു ചെയ്ത്’ എന്നോ ഒക്കെയാണിതിന്‍റെ പരിഭാഷ. പക്ഷെ എഴുത്തിൽ ഇവ നാം ഉപയോഗിക്കാറുണ്ടെങ്കിലും സാധാരണ സംസാരഭാഷയിൽ അവയ്ക്കെന്തോ കൃത്രിമത്വമുള്ളതുപോലെ നമുക്ക് അനുഭവപ്പെടുന്നു. ഇംഗ്ലീഷിൽ അങ്ങ
നെയൊരു കൃത്രിമത്വത്തിന്‍റെ പ്രശ്നമേയില്ല. Please എന്ന പ്രയോഗം ഇംഗ്ലീഷില്‍ വളരെ ഭവ്യമായതാണ്. Come, take your seat എന്നൊക്കെ പറയുന്നതിന് പകരം Please Come, Please take your seat എന്ന് പറഞ്ഞാല്‍ ഉണ്ടാകുന്ന വ്യത്യാസം വളരെയേറെയാണ്. ‘just a minute, please’, ‘This way, please’, Please help me’, ‘Please sign this’ എന്നിങ്ങനെ പലയിടത്തും please അത്യധികം ഫലപ്രദമായി ഉപയോഗിക്കാം. please എന്ന പദം ചുരുക്കി പറഞ്ഞാല്‍, ആജ്ഞയെ അപേക്ഷയാക്കി മാറ്റുന്നു.

Those who cannot smile should not open shops (ചിരിക്കാനറിയാത്തവ൪ കട തുടങ്ങരുത്‌) എന്നൊരു ചൈനീസ്‌ ചൊല്ലുണ്ട്. അതുപോലെ ‘please’ ഉപയോഗിക്കാ൯ വൈമനസ്യമുള്ളവര്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യരുത്

Sorry എന്ന പദം

ഏതാണ്ട് please പോലെ പ്രധാനപ്പെട്ടതാണ് Sorry എന്ന പ്രയോഗം. എന്തെങ്കിലും തെറ്റ് ചെയ്യുകയോ അബദ്ധം പറ്റുകയോ ചെയ്താല്‍ ഉടനെ പറയാ൯ പോക്കറ്റില്‍ കൊണ്ടുനടക്കേണ്ട മറ്റൊരു ചില്ലറ നാണയമാണ് Sorry. ബസില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ ഒരാളുടെ കാലില്‍ ചവുട്ടി എന്നിരിക്കട്ടെ, ഉട൯ നാവിൽ വരണം ‘Sorry’ എന്ന പദം. നിങ്ങള്‍ sorry പറഞ്ഞാല്‍ ചവിട്ടേറ്റവ൯ നിരായുധനായിത്തീരുന്നു! പിന്നെ അയാള്‍ക്ക് ആകെ ചെയ്യാവുന്നത് ‘സാരമില്ല’ എന്നര്‍ത്ഥത്തില്‍ ‘Doesn’t matter’പറയുകയാണ്. ഒരു പക്ഷെ വലിയൊരു വഴക്കില്‍ നിന്നോ കത്തിക്കുത്തിൽ നിന്നു തന്നെയോ ആകാം sorry എന്ന കൊച്ചുപദം നിങ്ങളെ രക്ഷിക്കുന്നത്! sorry എന്നതിന് പകരം ‘sorry, sir’ എന്നൊക്കെ യുക്തം പോലെ പ്രയോഗിക്കാം. ‘I am so sorry’ എന്ന് മുഴുവ൯ രൂപത്തിലും വേണ്ടിടത്ത് പറയാം

Pardon

ആരെങ്കിലും പറഞ്ഞത് നിങ്ങൾക്ക് വ്യക്തമായി കേള്‍ക്കാ൯ കഴിഞ്ഞില്ലെങ്കില്‍ ‘Pardon’ എന്നോ ‘pardon, sir’ എന്നോ ചോദ്യ സ്വരത്തില്‍ പറയുകയാണ് വേണ്ടത്. അല്ലാതെ ‘what? എന്ന് ചോദിക്കുകയോ, Repeat’ എന്ന് കല്പ്പിക്കുകയോ ചെയ്യരുത്.(Interview ന് പോകുന്നവ൪ ഇത് പ്രത്യേകം ശ്രദ്ധിക്കണം.)

അന്വേഷണങ്ങള്‍

അപരിചിതനായ ഒരാളോട് എന്തെങ്കിലും അന്വേഷണരൂപത്തിലോ അപേക്ഷാ രൂപത്തിലോ പറയുമ്പോള്‍ Excuse me എന്നോ Excuse me, sir, എന്നോ പറയുന്ന പതിവിനെപ്പറ്റി സൂചിപ്പിച്ചുവല്ലോ. താങ്കളെ ബുദ്ധിമുട്ടിക്കുന്നതില്‍ എന്നോട് ക്ഷമിക്കുക എന്നര്‍ത്ഥത്തിലാണ് ഈ പ്രയോഗം. പക്ഷെ അപരിചിതനായ ഒരാളോട് തുടര്‍ച്ചയായി പലതും ചോദിക്കുന്നെന്നിരിക്കട്ടെ. ഓരോ തവണയും ഈ Excuse me, വെച്ചു തുടങ്ങേണ്ട കാര്യമില്ല. അങ്ങനെ ചെയ്താല്‍ അതു കൃത്രിമത്വമാവുകയും ചെയ്യും.

സാധാരണ തീവണ്ടിയിലും ബസിലും ഒക്കെ വെച്ച് അപരിചിതരോട് സംസാരിക്കേണ്ടി വരുന്ന സാഹചര്യം വന്നു ചേരാമല്ലോ. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു പ്രത്യേക സ്ഥലത്തോ ബസ്‌ സ്റ്റോപ്പിലോ ഇറങ്ങണം. നിങ്ങൾക്ക് സ്ഥലം പരിചയമില്ലതാനും. അപ്പോള്‍ അടുത്തിരിക്കുന്ന ആളുടെയോ കണ്ടക്ടറുടേയോ സഹായം തേടുകയേ ഗതിയുള്ളു. അതെങ്ങിനെയെന്ന് നോക്കാം. ആദ്യമായി നിങ്ങള്‍ ‘Excuse me, how far is Chavara’ എന്ന് ചോദിക്കുന്നു. അതല്ലെങ്കില്‍ How far is the Palayam stop? എന്ന് ചോദിക്കുന്നു. അതിന് ‘It is still a long way off’എന്നോ ‘It will take another fifteen or twenty minutes എന്നോ ഒക്കെയുള്ള മറുപടി ലഭിക്കുന്നു.അപ്പോള്‍ നിങ്ങള്‍ ‘I have to get down there, I am new to the place,Will you please tell me when the stop comes? എന്ന് ചോദിക്കുകയാണ് ഉചിതം.

അതുപോലെ അടുത്തിരിക്കുന്ന ആളുടെ പത്രമോ മാഗസിനോ നിങ്ങള്‍ക്ക് വായിക്കണമെന്നുണ്ടെങ്കില്‍ ചോദിക്കേണ്ടത്‌ ‘Excuse me may I have that paper /magazine?’ എന്നാണ്. (തിരിച്ചു കൊടുക്കുമ്പോള്‍ Thank you എന്നോ Thanks എന്നോ പറയുന്നത് ഭവ്യമായ പെരുമാറ്റമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ).

ഇനി സമയമറിയലാണ് പ്രശ്നമെന്നിരിക്കട്ടെ. അടുത്തുള്ള ആളോട് നിങ്ങള്‍ സമയം എത്രയായി എന്നു ചോദിക്കുന്നു. Excuse me, may I know the time? അല്ലെങ്കില്‍ Excuse me, what is the time?’ എന്നോകുറേകൂടി ഹൃദ്യമായി ‘Excuse me, what is the time like? എന്നോ ചോദിക്കുന്നു

അടുത്തിരിക്കുന്ന ആളോട് വെറുതെ എന്തെങ്കിലും കൊച്ചുവര്‍ത്തമാനം ആഗ്രഹിക്കുകയാണെങ്കില്‍ അയാ ളെങ്ങോട്ടു പോകുന്നു എന്ന അന്വേഷണവുമായി ആരംഭിക്കാം. Excuse me, how far are you travelling?എന്ന ചോദ്യവുമായി അതല്ലെങ്കില്‍ Are you to Trivandrum? എന്നോ ‘Are you to Calicut? എന്നോ ഒക്കെ ചോദിക്കാം. അങ്ങനെയുള്ള ഒരു ചെറിയ സംഭാഷണത്തിന്‍റെ രൂപം താഴെ ചേര്‍ക്കുന്നു.

‘Excuse me, how far are you travelling?’

‘I have to go to Cochin,What about you?

I have to get down at Trichur

Are you working at Cochin?

No I am going to meet someone there

‘Which is your place?’

‘I belong to Palghat’

‘Where are you working?

‘ I work at Tellichery’

‘As……

‘As a school teacher’

‘Government or private?’

Private. What about you? Are you also in service?’

‘No I am still looking for a job. It is a case of APPLY.

APPLY-NO REPLY!

Have you taken your Degree?

Yes I have done my M. A

In which subject?

‘History’

In which college did you study?

‘I did my M. A. privately. For B. A. I studied in Kerala Varma College, Trichur’

Do you know one Prof. Thomas there?

‘Yes, he is Professor of Malayalam there?

I was his student’

‘He taught me also’

വഴിയില്‍ വെച്ച് ഒരാളോട് റെയില്‍വേ സ്റ്റേഷനിലേക്കോ, ഒരു പ്രത്യേക സ്ഥലത്തേക്കോ ഉള്ള വഴി അന്വേഷിക്കണമെന്നിരിക്കട്ടെ. Excuse me, which is the way to the railway station? എന്നു ചോദിക്കാം. അല്ലെങ്കില്‍ ‘Excuse me, which way is the railway station’? എന്നും ചോദിക്കാം. അതുപോലെ ‘‘Excuse me, which way is the Employment Exchange Office? എന്നൊക്കെ ചോദിക്കാം.

കടയില്‍ കയറി ഒരു സാധനത്തിന്‍റെ വില അറിയാ൯ ചോദിക്കേണ്ടത്‌. How much does this cost? എന്നാണ്.‘What price is this? എന്നും ചോദിക്കാം.

ബസ്‌സ്റ്റാന്‍ഡിലെ Enquiry Office ല്‍ വെച്ച് നിങ്ങള്‍ക്ക് പോകേണ്ട റൂട്ടിലെ അടുത്ത ബസ്‌ എപ്പോഴാണെന്നറിയാ൯ ‘Excuse me, when is the next bus to Kovalam? എന്നുചോദിച്ചാല്‍ മതി. Is it starting from here? എന്നും.

Which side of the Platform should I wait? എന്നും ഒക്കെ തുടര്‍ന്ന് ചോദിക്കാം.

(തുടരും )

Top