കേരള സംഗീത നാടക അക്കാദമി: സ്റ്റൈപ്പന്റ്‌

277
0
Share:

കേരള സംഗീത നാടക അക്കാദമി നിര്‍ദ്ധനരായ കുട്ടികളുടെ കലാഭ്യസനത്തിനുളള സ്റ്റൈപ്പന്റിന്‌ അപേക്ഷ ക്ഷണിച്ചു.

ഭരതനാട്യം, മോഹിനിയാട്ടം, കേരളനൃത്തം, ശാസ്‌ത്രീയ സംഗീതം, വായ്‌പാട്ട്‌, വീണ, വയലിന്‍, മൃദംഗം എന്നീ കലാവിഭാഗങ്ങള്‍ പരിശീലിക്കുന്നതിനാണ്‌ സ്റ്റൈപ്പന്റ്‌.

അപേക്ഷാഫോറവും നിയമാവലിയും ലഭിക്കുന്നതിന്‌ സ്വന്തം മേല്‍വിലാസമെഴുതി 5 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം, സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂര്‍ – 20 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 25.

Share: