കുട്ടികള്‍ക്കുള്ള സ്റ്റൈപ്പൻറിന് അപേക്ഷിക്കാം

Share:

കണ്ണൂർ: 2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തേക്ക് നാടന്‍ കലകളില്‍ പരിശീലനം നേടുന്നതിന് 10 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കേരള ഫോക്‌ലോര്‍ അക്കാദമിയില്‍ നിന്ന് സ്റ്റൈപ്പന്റ് നല്‍കുന്നു. 36,000 രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ക്കാണ് അര്‍ഹത. മുന്‍കാലങ്ങളില്‍ സ്റ്റൈപ്പന്റ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷ ഫോറവും നിയമാവലിയും ലഭിക്കുന്നതിന് സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച കവര്‍ സഹിതം സെക്രട്ടറി, കേരള ഫോക്‌ലോര്‍ അക്കാദമി, പി.ഒ ചിറക്കല്‍, കണ്ണൂര്‍- പിന്‍- 670011 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അക്കാദമിയുടെ വെബ്‌സൈറ്റില്‍ www.keralafolkloreacademy.com നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

പൂരിപ്പിച്ച അപേക്ഷ ആഗസ്ത് 16 നകം അക്കാദമി ഓഫീസില്‍ ലഭിക്കണം. ഫോണ്‍. 0497 2778090, 2787988.

Share: