മൈക്രോ എൻറ്ര്‍പ്രൈസസ് കണ്‍സള്‍ട്ടൻറ്‌

Share:

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ മുഖേന പുളിക്കീഴ് ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭക വികസന പദ്ധതി ഫീല്‍ഡ് തലത്തില്‍ നടപ്പാക്കുന്നതിന് മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ തെരഞ്ഞെടുക്കുന്നു.
പുളിക്കീഴ് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 25നും 45നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം.
പ്ലസ്ടു യോഗ്യത ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം.
പാരിതോഷികം പൂര്‍ണമായും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും.
ചെറുകിട സംരംഭമേഖലകളില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ 45 ദിവസത്തെപരിശീലനത്തില്‍ പങ്കെടുക്കണം.
അപേക്ഷയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില കളക്‌ട്രേറ്റ്, പത്തനംതിട്ട എന്ന വിലാസത്തിലോ സെപ്തംബര്‍ നാലിനകം ലഭ്യമാക്കണം.
ഫോണ്‍: 04682221807, 9188112616, 7560803522.

Share: