സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1,355 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിലെ നിയമനത്തിനായി സെലക്ഷൻ പോസ്റ്റ് പരീക്ഷ 2020-ന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് മുതൽ ബിരുദധാരികൾക്കു വരെ കേന്ദ്രസർക്കാരിനു കീഴിലെ വിവിധ ജോലികൾ ലഭിക്കാൻ സഹായിക്കുന്ന പരീക്ഷയാണ് സെലക്ഷൻ പോസ്റ്റ് പരീക്ഷ 2020. 1,355 ഒഴിവുകളിലേക്കാണ് ഇപ്പോൾ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ഫോട്ടോഗ്രാഫര്‍, ഫീല്‍ഡ് കം ലാബ് അറ്റന്‍ഡന്റ്, ഫോട്ടോ ആര്‍ട്ടിസ്റ്റ്, കന്റീന്‍ അറ്റന്‍ഡന്റ്, കംപോസിറ്റര്‍, ഫീല്‍ഡ് അറ്റന്‍ഡന്റ്, എംടിഎസ്, ലൈബ്രറി ക്ലാര്‍ക്ക്, ലാബ് അറ്റന്‍ഡ്, ബൈന്‍ഡര്‍, സാനിട്ടറി ഇന്‍സ്പെക്ടര്‍, സീനിയര്‍ പ്രൊജക്ഷനിസ്റ്റ്, ഫീല്‍ഡ് കം ലബോറട്ടറി അറ്റന്‍ഡന്റ്, നഴ്സിംഗ് ഓഡര്‍ലി, ഡ്രൈവര്‍ കം മെക്കാനിക്ക്, വര്‍ക്കഷോപ്പ് അറ്റന്‍ഡന്റ്, ബോയിലര്‍ അറ്റന്‍ഡര്‍, ടെക്നിക്കല്‍ ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് പത്താംക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.
താഴെ പറയുന്ന ഒഴിവുകളിലേക്ക് ഹയര്‍ സെക്കന്‍ഡറിയാണ് യോഗ്യത:
ക്ലാര്‍ക്ക്, സീനിയര്‍ സര്‍വേയര്‍, കാര്‍പെന്റര്‍ കം ആര്‍ട്ടിസ്റ്റ്, റിസപ്ഷനിസ്റ്റ്/ ടിക്കറ്റിംഗ് അസിസ്റ്റന്റ്, ജൂണിയര്‍ എന്‍ജിനിയര്‍, സീനിയര്‍ ടെക്നീഷ്യന് അസിസ്റ്റന്റ്, ഓഫ്സെറ്റ് മെഷീന്‍മാന്‍, ടെക്നിക്കല്‍ ക്ലാര്‍ക്ക്, ഫീല്‍ഡ് അസിസ്റ്റന്റ്, സീനിയര്‍ ഫോട്ടോഗ്രാഫര്‍, പ്രസര്‍വേഷന്‍ അസിസ്റ്റന്റ്, സീനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഡിഇഒ), ക്ലാര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍, ഫോട്ടോ അസിസ്റ്റന്റ്, ലൈബ്രറി ക്ലാര്‍ക്ക്, ലൈബ്രറി അറ്റന്‍ഡന്റ്, സ്റ്റോക്മാന്‍, ലാബ് അസിസ്റ്റന്റ്, ജൂണിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, ലബോറട്ടറി ടെക്നീഷ്യന്.
ബിരുദം യോഗ്യത വേണ്ട തസ്തികകള്‍:
സ്റ്റോര്‍ കീപ്പര്‍, ജൂണിയര്‍ എന്‍ജിനിയര്‍, സയന്റിഫിക് അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ടെക്നിക്കല്‍ ഓഫീസര്‍, ഡയറ്റീഷ്യന്, ടെക്നിക്കല്‍ സൂപ്രണ്ട്, ടെക്സ്റ്റൈല്‍ ഡിസൈനര്‍, സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്, ഗേള്‍സ് കേഡറ്റ് ഇന്‍സ്ട്രക്ടര്‍, ലൈബ്രററി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, ജൂണിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, ജൂണിയര്‍ സുവോളജിക്കല്‍ അസിസ്റ്റന്റ്, ടെക്നിക്കല്‍ ഓഫീസർ, സയന്റിഫിക് അസിസ്റ്റന്റ്, ഇന്‍സ്ട്രക്ടര്‍, ജൂണിയര്‍ സയന്റിഫിക് അസിസ്റ്റന്റ്, സീനിയര്‍ റേഡിയോ ടെക്നീഷ്യന്, റിസര്‍ച്ച് അസോസിയേറ്റ്, ട്യൂട്ടര്‍, പെര്‍ഫ്യൂഷനിസ്റ്റ്, സ്റ്റോര്‍ ഇന്‍ചാര്‍ജ്, മെഡിക്കല്‍ റിക്കാര്‍ഡ് ഓഫീസര്‍, നഴ്സിംഗ് ഓഫീസര്‍, ഡയറ്റീഷ്യന്, ഇന്‍വെസ്റ്റിഗേറ്റര്‍, അസിസ്റ്റന്റ് ക്യൂറേറ്റര്‍, അസിസ്റ്റന്റ് സയന്റിഫിക് ഓഫീസര്‍, വൈല്‍ഡ്ലൈഫ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് എക്സ്റ്റൈന്‍ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍, അസിസ്റ്റന്റ് ഡ്രഗ് ഇന്‍സ്പെക്ടര്‍, ലീഗല്‍ അസിസ്റ്റന്റ്, ജൂണിയര്‍ അക്കൗണ്ട്സ് ഓഫീസര്‍, ഡേറ്റാ പ്രോസസിംഗ് അസിസ്റ്റന്റ്, ഡിഇഒ, അപ്പര്‍ ഡിവിഷന് ക്ലാര്‍ക്ക്, ജിയോഗ്രാഫര്‍.
പ്രായം: എസ്എസ്എസി, ഹയർസെക്കൻഡറി യോഗ്യതയുള്ള തസ്തികൾക്ക് 18- 25 വയസ്. ബിരുദം യോഗ്യതയുള്ള തസ്തികൾക്ക് 18- 30 വയസ്. 2020 മാർച്ച് 20 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിധവകൾക്കും നിയമപരമായ വിവാഹബന്ധം വേർപ്പെടുത്തിയവർക്കും പ്രായത്തിൽ ഇളവ് ലഭിക്കും.
ഫീസ്: 100 രൂപ. വനിതകൾ, എസ്സി, എസ്ടി, അംഗപരിമിതർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസ് ഇല്ല. ചെലാൻ ഉപയോഗിച്ചും നെറ്റ്ബാങ്കിംഗ്, ഡെബിറ്റ്കാർഡ്/ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചും ഫീസ് അടയ്ക്കാം.
തെരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തു പരീക്ഷയുടെയും കംപ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ്/സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ചില തസ്തികൾക്ക് എഴുത്തു പരീക്ഷ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ജൂൺ 10,11,12 തീയതികളിലായിരിക്കും പരീക്ഷ.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ
അപേക്ഷിക്കേണ്ട വിധം: www.ssc.nic.in എന്ന വെബ്സൈറ്റിൽ വൺടൈം രജിസ്ട്രേഷൻ നടത്തി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 20.