ആനുകാലികം ; പൊതുവിജ്ഞാനം

Share:

ലോ​ക ഭാ​രോ​ദ്വ​ഹ​ന ചാ​ന്പ്യ​ൻ​ഷി​പ്പ് മി​രാ​ഭാ​യ് ചാ​നുവിന്

ലോ​സ് ആ​ഞ്ച​ൽ​സ്: ലോ​ക ഭാ​രോ​ദ്വ​ഹ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ച​രി​ത്രം ര​ചി​ച്ച് ഇ​ന്ത്യ​ൻ താ​രം മി​രാ​ഭാ​യ് ചാ​നു. ക​ർ​ണം മ​ല്ലേ​ശ്വ​രി​ക്കു​ശേ​ഷം ലോ​ക വെ​യ്റ്റ്ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യാ​ണ് മി​രാ​ഭാ​യി​യു​ടെ നേ​ട്ടം.

48 കി​ലോ വി​ഭാ​ഗ​ത്തി​ൽ ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്കി​ൽ 109 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ മി​രാ​ഭാ​യ് ചാ​നു സ്നാ​ച്ചി​ൽ 85 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി ര​ണ്ടാ​മ​തെ​ത്തി. 194 കി​ലോ​യു​മാ​യി 48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ താ​രം സ്വ​ർ​ണം നേ​ടു​ക​യാ​യി​രു​ന്നു. വ​നി​ത​ക​ളു​ടെ 48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ത് പു​തി​യ ലോ​ക റി​ക്കാ​ർ​ഡാ​ണ്.

നേ​ര​ത്തെ, ഒ​ളി​ന്പി​ക് വെ​ങ്ക​ല​മെ​ഡ​ൽ ജേ​താ​വ് കൂ​ടി​യാ​യ, ഇ​ന്ത്യ​യു​ടെ ക​ർ​ണം മ​ല്ലേ​ശ്വ​രി 1994, 95 വ​ർ​ഷ​ങ്ങ​ളി​ൽ ലോ​ക ഭാ​രോ​ദ്വ​ഹ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

പാര്‍വതി മികച്ച നടി; ടേക്ക് ഓഫിന് പ്രത്യേക പുരസ്‌കാരം

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട പാര്‍വതിയും പ്രത്യേക പുരസ്‌കാരം നേടിയ ടേക്ക് ഓഫും മലയാളത്തിന് അഭിമാനമായി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനമാണ് പാര്‍വതിയെ മികച്ച നടിയാക്കിയത്. പത്തുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന് 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും പുരസ്‌കാരമായി ലഭിച്ചു .

‘പ​ത്മാ​വ​തി’

വി​വാ​ദ​മായി മാ​റി​യ ‘പ​ത്മാ​വ​തി’ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​യി. സി​നി​മ​യെ​ക്കു​റി​ച്ചു സം​വി​ധാ​യ​ക​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ ചോ​ദി​ച്ച​റി​യാ​നാ​യി​രു​ന്നു ന​ട​പ​ടി. സി​നി​മ​യു​ടെ നി​ർ​മാ​താ​വ്, സെ​ൻ​സ​ർ ബോ​ർ​ഡ് മേ​ധാ​വി പ്ര​സൂ​ണ്‍ ജോ​ഷി, വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ബി​ജെ​പി എം​പി അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​റാ​ണ് ഇ​ൻ​ഫോ​ർ​മേ​ഷ​ൻ ടെ​ക്ട​നോ​ള​ജി​ക്കാ​യു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ. മു​പ്പ​തം​ഗ പാ​ന​ലി​ൽ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ പ​രേ​ഷ് റാ​വ​ൽ, രാ​ജ് ബ​ബ്ബ​ർ എ​ന്നി​വ​രെ​ക്കൂ​ടാ​തെ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് എ​ൽ.​കെ അ​ഡ്വാ​നി​യു​മു​ണ്ട്.

ദി​യ മി​ർ​സ യു​എ​ൻ ഗു​ഡ്‌വി​ൽ അം​ബാ​സ​ഡ​ർ

യു​എ​ന്നി​ന്‍റെ ഇ​ന്ത്യ​യി​ലെ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ഗു​ഡ്‌വി​ൽ അം​ബാ​സ​ഡ​റാ​യി ന​ടി​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യ ദി​യ മി​ർ​സ​യെ നി​യ​മി​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു ന​ടി ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് യു​എ​ൻ നി​യ​മ​നം. അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ച​തോ​ടെ ശു​ദ്ധ​വാ​യു, മാ​ലി​ന്യ​മു​ക്ത​മാ​യ ക​ട​ൽ, വ​ന്യ​ജീ​വി സം​ര​ക്ഷ​ണം, കാ​ലാ​വ​സ്ഥ വ്യ​തി​യാനം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ന​ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കും.

ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ കെ​യ്റ്റ് ബ്ലാ​ൻ​ഷെ, ആ​ൻ ഹാ​ത്‌വേ, ആഞ്ജലീ​ന ജോ​ളി, കാ​റ്റി പെ​റി, എ​മ്മ വാ​ട്സ​ണ്‍ എ​ന്നി​വ​രാ​ണ് യു​എ​ന്നി​ന്‍റെ മ​റ്റ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ഗു​ഡ്‌വി​ൽ അം​ബാ​സ​ഡ​ർ​മാ​രി​ൽ ചി​ല​ർ.

വാട്സാപ്പ് :പുതിയ മാറ്റങ്ങള്‍

ന്യൂയോര്‍ക്ക് : ഗ്രൂപ്പുകള്‍ക്ക് പുത്തന്‍ ഫീച്ചറുകളും അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരവും നല്‍കി വാട്സാപ്പ് ഗ്രൂപ്പുകളുടെ മുഖം മിനുക്കാന്‍ കിടിലന്‍ ഫീച്ചറുകള്‍ വരുന്നു. പുതിയ പരിഷ്ക്കാരങ്ങളില്‍ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കാണ് പ്രാധാന്യം.

ഗ്രൂപ്പുകളുടെ മുഖചിത്രങ്ങളും, ഗ്രൂപ്പ് ഇന്‍ഫോയും അഡ്മിന്‍ അധികാരം നല്‍കുന്ന വ്യക്തികള്‍ക്ക് മാത്രമേ നീക്കം ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കു. ഗ്രൂപ്പില്‍ ആരൊക്കെ പോസ്റ്റ് ഇടണമെന്നും അഡ്മിന് തീരുമാനിക്കാം. ഗ്രൂപ്പുകളുടെ പരമാധികാരം അഡ്മിന്‍മാര്‍ക്ക് നല്‍കുന്ന പരിഷ്ക്കാരങ്ങള്‍ അടുത്ത വര്‍ഷം ആദ്യം നിലവില്‍ വരുമെന്നാണ് സൂചന.

ഗ്രൂപ്പുകളുടെ കവര്‍ ചിത്രം മാറ്റാനും ഏത് ഉദ്ദേശത്തിലാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്ന ഇന്‍ഫോ എഡിറ്റ് ചെയ്യാനും അംഗങ്ങള്‍ ശ്രമിക്കുമ്പോള്‍ നിങ്ങളെ അഡ്മിന്‍ അഡ്മിനിസ്ട്രേറ്റര്‍മാരായി നിശ്ചയിച്ചിട്ടില്ല എന്ന സന്ദേശം അംഗങ്ങള്‍ക്ക് ലഭിക്കും. അനാവശ്യമായി ഗ്രൂപ്പില്‍ അംഗങ്ങള്‍ തമ്മിലടിക്കുമ്പോള്‍ തടയാനും പുതിയ ഫീച്ചറുകള്‍ മുഖേന അഡ്മിന് സാധിക്കും.

അംഗങ്ങളില്‍ ആരൊക്കെ തമ്മില്‍ സംസാരിക്കണമെന്ന് നിശ്ചയിക്കാനും അഡ്മിന് സാധിക്കുമെന്നത് പുതിയ പ്രത്യേകതയാണ്. വാട്സാപ്പ് ഗ്രൂപ്പുകളിലെ സംഭാഷണങ്ങള്‍ നിയന്ത്രിക്കാനും ഗ്രൂപ്പുകളുടെ സേവനങ്ങള്‍ പരിഷ്ക്കരിക്കാനും വളരെ കാലമായി ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന സേവനങ്ങളാണ് വാട്സാപ്പ് ഉടന്‍ അവതരിപ്പിക്കുന്നത്.

സ്‌മാര്‍ട്ട്‌ഫോണ്‍ വിപണി: ഇന്ത്യ രണ്ടാമത്

കൊച്ചി : ലോക സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്ത്. വില കുറഞ്ഞ സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയതും 4ജി സേവനത്തിന്റെ വ്യാപനവുമാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണമാക്കിയത്.

2013 ല്‍ അമേരിക്കയെ പിന്നിലാക്കി ചൈന ലോക സ്‌‌മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ നായകസ്ഥാനം ഏറ്റെടുത്തിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ നാല് കോടി സ്‌മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയില്‍ വിറ്റുപോയത്. ഇതില്‍ 46.05 ശതമാനം വിഹിതം സാംസങ്ങിന്റെയും ഷവോമിയുടെയും വകയാണ്.

94 ലക്ഷം സ്‌മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച് സാംസങ്ങ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഷവോമി 92 ലക്ഷം ഫോണുകള്‍ വിറ്റ് രണ്ടാം സ്ഥാനം നേടി.

സൗദി പൗരത്വവുമായി റോബോട്ട് സുന്ദരി സോഫിയ

ലോകത്താദ്യമായി ഒരു ഹ്യൂമനോയ്ഡ് റോബോട്ടിന് പൗരത്വം നൽകിയ രാഷ്ട്രമായി, സൗദി അറേബ്യ !!

ഹാൻസൺ റോബോട്ടിക്‌സ് (‘Hanson Robotics ) വികസിപ്പിച്ചെടുത്ത സോഫിയ’ ഇതിനോടകം പല പല ടി വി ഷോകളിലൂടെ ‘ജനപ്രിയയായ’ സെലിബ്രിറ്റി റോബോട്ടിന്റെ പേര് !

“തൊണ്ണൂറുകളിൽ ജീവിച്ചിരുന്ന ബ്രിറ്റീഷ്‌ നടിയും മോഡലുമായ ആൻഡ്രി ഹെപ്ബും (Audrey Hepbur) ന്റെ രൂപസാദൃശ്യത്തിൽ ഒതുങ്ങിയ മൂക്കും ഇച്ചിരി ഉയർന്ന കവിളെല്ലുകളും പോർസലൈൻ പോലെ മിനുമിനുത്ത ചർമവും വികാരങ്ങളെ ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന കണ്ണുകളുമുള്ള ‘സുന്ദരിയാണ്’ സോഫിയ ” എന്ന് നിർമാതാക്കളായ ഹാൻസൺ റോബോട്ടിക്‌സ് ‘അവളെ’ക്കുറിച്ചുള്ള വെബ്‌സൈറ്റിൽ ആമുഖമായി പറഞ്ഞുവയ്ക്കുന്നു !

ബോക്സിങ് ഫെഡറേഷന് അംഗീകാരം

ഇന്ത്യന്‍ ബോക്സിങ് ഫെഡറേഷന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരം. ഇതോടെ ഇന്ത്യന്‍ അമച്വര്‍ ബോക്സിങ് ഫെഡറേഷന്റെ അംഗീകാരം റദ്ദായി. നേരത്തെ ബോക്സിങ് ഫെഡറേഷന് രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെ അംഗീകാരം കിട്ടി. രാജ്യാന്തര സംഘടനയുടെ അംഗീകാരം ഉള്ളവരെയാണ് ദേശീയ ഒളിമ്പിക് അസോസിയേഷനുകള്‍ ഉള്‍പ്പെടുത്തേണ്ടതെന്നാണ് ചട്ടം.

അസഹിഷ്ണുത ഉപേക്ഷിക്കുക : ഫ്രാന്‍സിസ് മാര്‍പാപ്പ

മുന്‍വിധികളും അസഹിഷ്ണുതയും ഉപേക്ഷിക്കാന്‍ മ്യാന്‍മറിലെ ബുദ്ധഭിക്ഷുക്കളോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ഥിച്ചു. മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന പാപ്പ, ബുദ്ധഭിക്ഷുക്കളുടെ പരമോന്നത സഭയായ സംഘയുമായി ചര്‍ച്ച നടത്തി. എല്ലാ വിധ തെറ്റിദ്ധാരണകളും അസഹിഷ്ണുതയും മുന്‍വിധികളും വിദ്വേഷവും ഉപേക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനംചെയ്തു. അതേസമയം, സംഘയിലെ 47 അംഗങ്ങളെ കണ്ട മാര്‍പാപ്പ രോഹിന്‍ഗ്യകളെക്കുറിച്ച് പരാമര്‍ശിച്ചില്ല. മ്യാന്‍മറിലെ മെത്രാന്‍മാരെയും കണ്ടു.

ക്രൈസ്തവ വിശ്വാസികള്‍ക്കായി നടത്തിയ ആദ്യ കുര്‍ബാനയിലും ക്ഷമയും സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകത പാപ്പ ആവര്‍ത്തിച്ചു. മ്യാന്‍മറില്‍ ഏറെപ്പേര്‍ അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും വേദനയും മുറിവുകളും പേറുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയയിൽ ദയാവധത്തിന് അനുമതി

ഓസ്‌ട്രേലിയയിൽ വിക്‌ടോറിയ സംസ്ഥാനത്ത് ദയാവധത്തിന് അനുമതി. ദയാവധം ആഗ്രഹിക്കുന്ന രോഗികള്‍ക്ക് പരസഹായത്തോടെ വിഷം സ്വീകരിച്ച് മരിക്കാന്‍ അനുവാദം നല്‍കുന്നതാണ് ബില്‍ പാസ്സാക്കി . 2019 ജൂണില്‍ നിയമം പ്രാബല്യത്തില്‍ വരും. ഇതാദ്യമായാണ് ഓസ്‌ട്രേലിയയില്‍ ഒരു സംസ്ഥാനം ദയാവധം നിയമവിധേയമാക്കുന്നത്. സംസ്ഥാന പാര്‍ലമെന്റിന്റെ ഇരുസഭയിലും നടന്ന വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ പാസാക്കിയത്. രണ്ടര വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് ദയാവധത്തിന് അനുമതി നല്‍കുന്ന ബില്‍ പാസാക്കിയതെന്നും ഇത് ജനങ്ങള്‍ സ്വീകരിക്കുമെന്നും വിക്‌ടോറിയന്‍ പ്രധാനമന്ത്രി ഡാനിയല്‍ ആന്‍ഡ്രൂസ് പറഞ്ഞു.

Share: