കിര്‍ത്താഡ്‌സ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

കിര്‍ടാഡ്‌സ് വകുപ്പില്‍ വിവിധ പ്രൊജക്ടുകള്‍ക്കുവേണ്ടി താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും. കിര്‍ടാഡ്‌സ് ഓഫീസില്‍ ജൂണ്‍ 29 രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് യോഗ്യതയും വയസും പരിചയവും സമുദായവും തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. തസ്തിക, ഒഴിവ്, യോഗ്യത, പരിചയം, എന്നിവ ചുവടെ.

പ്രോജക്ട് ഫെലോ, ഒന്ന് എം.എ. ആന്ത്രപ്പോളജി, ട്രൈബല്‍ സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന്റെ ഒരു വര്‍ഷത്തെ പരിചയം അഭികാമ്യം. റിസര്‍ച്ച് അസിസ്റ്റന്റ്, ആറ്, എം.എ സോഷ്യോളജി/ ഇക്കണോമിക്‌സ്/ ആന്ത്രപ്പോളജി. പ്രോജക്ട് ഫെലോ, മൂന്ന്, എം.എ. ആന്ത്രപ്പോളജി ട്രൈബല്‍ സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന്റെ ഒരു വര്‍ഷത്തെ പരിചയം അഭികാമ്യം. റിസര്‍ച്ച് അസിസ്റ്റന്റ് ഒന്ന് എം.എ ഭാഷാശാസ്ത്രം/ ഇംഗ്ലീഷ്/ മലയാളം. റിസര്‍ച്ച് അസിസ്റ്റന്റ്, ഒന്ന് എം.എ ഭാഷാശാസ്ത്രം/ ഇംഗ്ലീഷ് /മലയാളം.

പേര്, സ്ഥിരമായ വിലാസം, ഇപ്പോഴത്തെ വിലാസം, വിദ്യാഭ്യാസ യോഗ്യതകള്‍, സമുദായം, വയസ്, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കിര്‍ടാഡ്‌സ്, ചേവായൂര്‍ പി.ഒ., കോഴിക്കോട് – 673017 എന്ന വിലാസത്തില്‍ ജൂണ്‍ 23 ന് വൈകിട്ട് അഞ്ചിന് മുന്‍പ് ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് തസ്തികയുടെ പേര് എഴുതണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2356805.

 

Share: