എലൈറ്റ് സ്‌കീം സെലക്ഷന്‍ ട്രയല്‍
ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് തുടങ്ങിയ അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ മെഡല്‍ നേടുന്നതിന് കേരളത്തിലെ കായികതാരങ്ങളെ സജ്ജമാക്കുന്നതിന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപ്പിലാക്കുന്ന എലൈറ്റ് ട്രെയിനിംഗ് പദ്ധതിയിലേക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു. 2016-17, 2017-18 വര്‍ഷങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള 14 മുതല്‍ 23 വയസുവരെ പ്രായമുള്ള കായികതാരങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. 2016-17, 2017-18 വര്‍ഷത്തില്‍ അത്‌ലറ്റിക്‌സ്, വോളിബോള്‍ (പുരുഷ/വനിത), ഫുട്‌ബോള്‍ (പുരുഷ) കായിക ഇനങ്ങളില്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള കായിക താരങ്ങള്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാം.
ഫുട്‌ബോളില്‍ പുരുഷന്മാര്‍ക്കുള്ള ട്രയല്‍സ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും വോളിബോള്‍ പുരുഷ/വനിത വിഭാഗങ്ങള്‍ക്കുള്ള ട്രയല്‍സ് കൊച്ചി റിഫൈനറി ഇന്‍ഡോര്‍ കോര്‍ട്ടിലും 21 ന് നടക്കും. ഫുട്‌ബോള്‍, വോളിബോള്‍ സെലക്ഷന്‍സ് ട്രയല്‍സില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തില്‍ പങ്കെടുത്തിരിക്കണം.
അത്‌ലറ്റിക്‌സ് സെലക്ഷന്‍ 28 ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ നടക്കും. അത്‌ലറ്റിക്‌സില്‍ 100, 200, 400, 800, 1500 ലോംഗ് ജമ്പ്, ട്രിപ്പിള്‍ ജമ്പ് ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. ദേശീയ മത്സരത്തില്‍ പങ്കെടുത്ത് മെഡല്‍ നേടുന്നതാണ് അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ പങ്കെടുക്കാനുള്ള മിനിമം യോഗ്യത. ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കായികതാരങ്ങള്‍ അന്ന് രാവിലെ എട്ട് മണിക്ക് ബന്ധപ്പെട്ട സെന്ററുകളില്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, കായിക മികവ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി എത്തണം.