ഐ.എച്ച്.ആര്‍.ഡി പരീക്ഷകള്‍ ജൂണില്‍

Share:

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ 2018 ജൂണില്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളില്‍ ഏപ്രില്‍ 28 വരെ ഫൈന്‍ കൂടാതെയും മെയ് രണ്ട് വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യണം. പരീക്ഷാ ടൈംടേബിള്‍ മെയ് രണ്ടാം വാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുളള അപേക്ഷാ ഫോറം സെന്ററുകളില്‍ ലഭ്യമാണ്.

വിശദവിവരങ്ങള്‍ www.ihrd.ac.in എന്ന സൈറ്റില്‍ ലഭിക്കും.

Share: