അധ്യാപക ഒഴിവ്

Share:

കാസര്‍കോട്എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കാസര്‍കോട്, കാഞ്ഞങ്ങാട് കേന്ദ്രങ്ങളില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് ക്ലാസ് എടുക്കുന്നതിനായി ബിടെക് (കംപ്യുട്ടര്‍ സയന്‍സ്) /എം.സി.എ/എം.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്) തുടങ്ങിയ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷക്ഷണിച്ചു.

താല്പര്യമുളളവര്‍ ഈ മാസം എട്ടിന് രാവിലെ 11 ന് കാസര്‍കോട് (മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, പഴയ ബസ് സ്റ്റാന്‍ഡ്) കേന്ദ്രത്തില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് നേരിട്ടോ, 04994 221011, 04672 201422 നമ്പറിലോ അറിയാം.

ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍

പെര്‍ഡാല ഗവ: ഹൈസ്‌ക്കുളില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി, എച്ച്.എസ്.എ അറബിക് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

കൂടിക്കാഴ്ച ആഗസ്റ്റ് 6 രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

ഫോണ്‍: 04998-284225.

Share: