സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരാകാന്‍ അവസരം.

316
0
Share:

ബാങ്ക് ഓഫ് ബറോഡ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹെഡ് ക്രെഡിറ്റ് റിസ്ക്-01, ഹെഡ് എന്റര്‍പ്രൈസ് ആന്‍ഡ് ഓപറേഷനല്‍ റിസ്ക് മാനേജ്മെന്റ്-01, ഐടി സെക്യൂരിറ്റി-05, ട്രഷറി ഡീലേഴ്സ്/ട്രേഡേഴ്സ്-03, ട്രഷറി റിലേഷന്‍ഷിപ്പ് മാനേജര്‍-(ഫോറക്സ/ ഡെറിവേറ്റീവ്സ്)-02, ട്രഷറി പ്രൊഡക്ട് സെയില്‍സ്-20, ഫൈനാന്‍സ്/ക്രെഡിറ്റ്(എംഎംജി/എസ് മൂന്ന്-40, ഫൈനാന്‍സ്/ക്രെഡിറ്റ് (എംഎംജി/എസ് രണ്ട്)-140, ട്രേഡ് ഫിനാന്‍സ്-50, സെക്യൂരിറ്റി-15, സെയില്‍സ്-150. എന്നിങ്ങനെയാണ് ഒഴിവുകൾ.

ഹെഡ് ക്രെഡിറ്റ് റിസ്ക്, ഹെഡ് എന്റര്‍പ്രൈസ് ആന്‍ഡ് ഓപറേഷനല്‍ റിസ്ക് മാനേജ്മെന്റ് തസ്തികകളില്‍ യോഗ്യത ബിരുദവും സ്റ്റാറ്റിസ്റ്റിക്സ്/ അപ്ളൈഡ് സ്റ്റാറ്റിസ്റ്റിക്സ്/ ഇക്കണോമിക്സ് എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദാനന്തരബിരുദവും.
ഐടി സെക്യൂരിറ്റി യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിങ് ബിരുദം.
ട്രഷറി ഡീലേഴ്സ്/ട്രേഡേഴ്സ് ബിരുദമാണ് യോഗ്യത.
ട്രഷറി റിലേഷന്‍ഷിപ്പ് മാനേജര്‍, ട്രഷറി പ്രൊഡക്ട് സെയില്‍സ് യോഗ്യത എംബിഎ അല്ലെങ്കില്‍ തത്തുല്യം. ഫൈനാന്‍സ്/ക്രെഡിറ്റ് സിഎ/ഐസിഡബ്ള്യുഎ/എംബിഎ യാണ് യോഗ്യത.
ട്രേഡ് ഫിനാന്‍സ് യോഗ്യത സിഎ/എംബിഎ അല്ലെങ്കില്‍ തത്തുല്യം.
സെക്യൂരിറ്റി തസ്തികയില്‍ യോഗ്യത ബിരുദമാണ്.
സെയില്‍സ് യോഗ്യത എംബിഎ അല്ലെങ്കില്‍ തത്തുല്യം.
യോഗ്യത നേടിയശേഷം ആറു മാസത്തില്‍ കുറഞ്ഞ തൊഴില്‍പരിചയം സ്വീകരിക്കില്ല.
ഓരോ തസ്തികക്കും പ്രായപരിധി വ്യത്യസ്തമാണ്.

അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടി/അംഗപരിമിതര്‍ക്ക് നൂറുരൂപ.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതും ഫീസടയ്ക്കേണ്ടതും. ഫോട്ടോയും ഒപ്പും അപ്ലോഡ്ചെയ്യണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസടച്ചതും സൂക്ഷിക്കണം.
വിശദവിവരം www.bankofbaroda.co.in എന്ന വെബ് സൈറ്റിൽ ലഭിക്കും .
അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി: ഡിസംബര്‍ 05

 

Share: