സ്‌പൈസസ് ബോര്‍ഡില്‍ ഒഴിവുകള്‍

335
0
Share:

കണ്‍സല്‍ട്ടൻറ്, ട്രെയിനി ഒഴിവുകളിലേക്ക് , കൊച്ചി സ്‌പൈസസ് ബോര്‍ഡ് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കണ്‍സല്‍ട്ടൻറ് തസ്തികയില്‍ 10 ഒഴിവും ട്രെയിനി തസ്തികയില്‍ 23 ഒഴിവുകളുമാണുള്ളത്.

ട്രെയിനി പോസ്റ്റിലേക്ക് എസ്.സി/എസ്.ടിക്കാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്. എം.എസ്.സി ക്കാര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
ഇടുക്കി, കര്‍ണാടക എന്നിവിടങ്ങളിലെ ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരിക്കും നിയമനം ലഭിക്കുക.
രണ്ട് വര്‍ഷത്തെ പരീശീലനവുണ്ടാകും.

കണ്‍സല്‍ട്ടൻറ് തസ്തികയില്‍ 10 ഒഴിവുകളാണുള്ളത് .

മാര്‍ക്കറ്റിങ് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ വിഭാഗത്തിലാണ് ഒഴിവ്. ഒരു വര്‍ഷത്തേക്കാണ് നിയമനം. കൊച്ചിയിലെ ഹെഡ് ഓഫീസ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഗുവഹാത്തി, നിസാമാബാദ്, ഉന്‍ജ/ ജോധ്പൂര്‍, ബറാബങ്കി/ ഗുണ, ശ്രീനഗര്‍ എന്നിവിടങ്ങളിലെ റീജനല്‍ ഓഫീസുകളിലുമായിരിക്കും നിയമനം.
ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ www.indianspices.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും .

Share: