സ്പെഷ്യൽ എജുക്കേറ്റർ

Share:

കണ്ണൂർ; സമഗ്ര ശിക്ഷാ കേരളം കണ്ണൂർ ജില്ലയിലെ ബി ആർ സികളിൽ സെക്കണ്ടറി വിഭാഗം സ്പെഷ്യൽ എജുക്കേറ്റർമാരുടെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബി എഡ് എന്നിവയാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ആർ സി ഐ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം ഫെബ്രുവരി മൂന്നിന് രാവിലെ 10 മണിക്ക് ജില്ലാ പ്രൊജക്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
ഫോൺ: 0497 2707993.

 

Share: