യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു

Share:

യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ (യുപിഎസ്‌സി) വിവിധ തസ്‌തികകളിൽ 111 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇൻഷുറൻസ്‌ കോർപറേഷനിൽ ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫീസറുടെ 76 ഒഴിവുകളാണുള്ളത്

കൃഷി മന്ത്രാലയത്തിൽ ഡെപ്യൂട്ടി കമീഷണർ, റബർ ബോർഡിൽ റബർ പ്രൊഡക്‌ഷൻ കമീഷണർ, ഫിഷറീസ്‌ മന്ത്രാലയത്തിൽ ഫിഷറീസ്‌ റിസർച്ച്‌ ഇൻവെസ്‌റ്റിഗേഷൻ ഓഫീസർ, ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിൽ രജിസ്‌ട്രാർ ജനറൽ ഓഫീസിൽ അസിസ്‌റ്റന്റ്‌ ഡയറക്ടർ ഓഫ്‌ സെൻസസ്‌ ഓപറേഷൻസ്‌, പരിസ്ഥിതി മന്ത്രാലയത്തിൽ സീനിയർ സയന്റിഫിക്‌ ഓഫീസർ തുടങ്ങിയവയാണ്‌ മറ്റ്‌ ഒഴിവുകൾ.
www.upsconline.nic.in എന്ന വെബ്‌സൈറ്റ്‌ വഴി ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി ഫെബ്രുവരി രണ്ട്‌.
വിശദവിവരങ്ങൾക്ക്‌ www.upsc.gov.in കാണുക.

Share: