സതേൺ റെയിൽവേ 3,529 അപ്രന്റിസ് ഒഴിവുകൾ
സതേൺ റെയിൽവേ 3,529 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ 1,365 ഒഴിവുകളാണുള്ളത്. ഫ്രഷേഴ്സ് കാറ്റഗറി, എക്സ് ഐടിഐ, ഐടിഐ കാറ്റഗറി എന്നിങ്ങനെയാണ് അവസരം.
ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, വെൽഡർ, ഇലക്ട്രീഷൻ, ഇലക്ട്രോണിക്സ്, വെൽഡർ(ഗ്യാസ് ആൻഡ് ഇലക്ട്രിക്), കാർപെന്റർ, പ്ലംബർ, പെയിന്റർ ജനറൽ, ഡീസൽ മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ആർ ആൻഡ് എസി മെക്കാനിക്, ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി, ഇൻട്രുമെന്റ് മെക്കാനിക്, വയർമാൻ, അഡ്വാൻസ് വെൽഡർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
യോഗ്യത: കുറഞ്ഞത് മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം (10+2 രീതി)/ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം(എൻസിവിടി/എസ്സിവിടി).
എംഎൽടി: ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ് ടു സയൻസ് ജയം. പട്ടികവിഭാഗം ഭിന്നശേഷിക്കാർക്ക് 50% മാർക്ക് വേണ്ട.
പൊതു നിർദേശങ്ങൾ:
ഡിപ്ലോമ, ബിരുദം, അപ്രന്റിസ്ഷിപ്പ് കോഴ്സ് പൂർത്തിയാക്കിയവകർ അപേക്ഷിക്കേണ്ടതില്ല.
പ്രായം:
ഫ്രഷർ കാറ്റഗറി: 15-22 വയസ്.
എക്സ് – ഐടിഐ, എംഎൽടി: 15-24 വയസ്.
അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
അപേക്ഷാഫീസ്: 100 രൂപ. ഓൺലെെനായി ഫീസ് അടയ്ക്കണം.
പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രികൾ എന്നിവർക്ക് ഫീസില്ല
വിശദവിവരങ്ങൾ www.sr.indianrailways.gov.in എന്ന വെബ് സൈറ്റിൽ
ഡിസംബർ 31വരെ ഒൺലെെനായി അപേക്ഷിക്കാം.