സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് : 2,189 ഒഴിവുകൾ
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനെെസേഷന്റെ വിവിധ റീജനുകളിൽ 2,189 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് ഒഴിവുകളുണ്ട്. കേരളത്തിലും ലക്ഷദ്വീപിലുമായി 27 ഒഴിവുകളുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യം. ഡേറ്റ എൻട്രിയിൽ മണിക്കൂറിൽ 5,000 കീ ഡിപ്രഷൻ വേഗം. കംപ്യൂട്ടർ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് അഭികാമ്യം. അവസാന വർഷ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.
പ്രായം: 18-27 വയസ്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. മറ്റർഹരായവർക്ക് ചട്ടപ്രകാരം ഇളവ്.
2019 ജൂലെെ 21 അടിസ്ഥാനമാക്കി പ്രായവും യോഗ്യതയും കണക്കാക്കും.
ശന്പളം: 25,500 രൂപ.
അപേക്ഷാഫീസ്: 500 രൂപ.
എസ്സി, എസ്ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടന്മാർ എന്നിവർക്ക് 250 രൂപ. ഇവർക്ക് ഒന്നാംഘട്ട പരീക്ഷയ്ക്ക് ശേഷം 250 രൂപ തിരികെ നൽകും.ഓൺലെെനായി ഫീസ് അടയ്ക്കണം.
അപേക്ഷിക്കേണ്ടവിധം: www.epfindia.gov.in എന്ന വെബ്സെെറ്റ് മുഖേന ജൂലെെ 21 വരെ ഓൺലെെനായി അപേക്ഷിക്കാം.