You are here
Home > Career News > എൻജിനിയറിംഗ് യോഗ്യതയുള്ളവരെ ആവശ്യമുണ്ട്

എൻജിനിയറിംഗ് യോഗ്യതയുള്ളവരെ ആവശ്യമുണ്ട്

തിരുഃ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആന്റ് റിസർച്ച് സെന്ററിൽ (കെ.എസ്.സി.എസ്.ടി.ഇ-നാറ്റ്പാക്) വിവിധ എൻജിനിയറിംഗ് ശാഖകളിൽ എം.ടെക്, ബി.ടെക്, ഡിപ്ലോമ യോഗ്യതകൾ ഉള്ളവരെ ആവശ്യമുണ്ട്.

അതോടൊപ്പം വിവിധ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, മറ്റ് യോഗ്യതകൾ എന്നിവ ഉള്ളവരേയും ആവശ്യമുണ്ട്.

നിയമനം കരാറടിസ്ഥാനത്തിൽ 2019-20 സാമ്പത്തിക വർഷത്തിലെ വിവിധ പ്രോജക്ടുകളിലേക്കായിരിക്കും.

ഇതിലേക്കായുള്ള അഭിമുഖം തിരുവനന്തപുരത്ത് പട്ടത്തുള്ള ശാസ്ത്രഭവനിലെ ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.natpac.kerala.gov.in

Top