2016 Kerala University News

Share:

HELP LINE NUMBERS FOR DEGREE ADMISSIONS – KERALA UNIVERSITY

കേരള സര്‍വകലാശാലയുടെ അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ (ഗവ., എയ്ഡഡ്, സ്വാശ്രയ), യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി എന്നിവിടങ്ങളില്‍ ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് (2016-17) പ്രവേശനത്തിന് ഓണ്‍ലൈന്‍ (www.admissions.keralauniversity.ac.in) രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 0471-2304631, 2386296, 8281883052, 8281883053 എന്നീ ഹെല്‍പ് ലൈന്‍ നമ്പരുകളില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെ ബന്ധപ്പെടാം.

ബി.എസ്.സി നഴ്‌സിംഗ് ഫലം

കേരള സര്‍വകലാശാല 2015 നവംബറില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.എസ്.സി നഴ്‌സിംഗ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ ആറ് വരെ അപേക്ഷിക്കാം.

എം.എല്‍.ഐ.എസ്.സി തീസിസ്

കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന എം.എല്‍.ഐ.എസ്.സി (2014-15 ബാച്ച്) കോഴ്‌സിന്റെ തീസിസ് ജൂണ്‍ 15-നകം 750 രൂപ ഫീസ് അടച്ച രസീതോടുകൂടി കോ-ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം.

എല്‍.എല്‍.ബി മേഴ്‌സി ചാന്‍സ് അനുവദിച്ചു

കേരള സര്‍വകലാശാല എല്‍.എല്‍.ബി പഞ്ചവത്സരം (2002 സ്‌കീം – 2003 & 2004 അഡ്മിഷന്‍) കോഴ്‌സ് നിശ്ചിത കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് പരാജയപ്പെട്ട വിഷയങ്ങള്‍ ഈ അടുത്ത അവസരത്തില്‍ എഴുതുവാനുള്ള ഒരു മേഴ്‌സി ചാന്‍സ് അനുവദിച്ചു. പ്രസ്തുത സര്‍വകലാശാല ഉത്തരവ് വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.

എല്‍.എല്‍.ബി പരീക്ഷ മാറ്റി

കേരള സര്‍വകലാശാല മെയ് 27-ന് തുടങ്ങാനിരുന്ന പത്താം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവത്സരം), ആറാം സെമസ്റ്റര്‍ (ത്രിവത്സരം) (2011- 12ന് മുമ്പുള്ള അഡ്മിഷന്‍) പരീക്ഷ ജൂണ്‍ മൂന്നിന് തുടങ്ങും.

കൗണ്‍സലിംഗ് സൈക്കോളജി: ഇന്റര്‍വ്യൂ

കേരള സര്‍വകലാശാല തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സ് ഇന്റര്‍വ്യൂ മെയ് 30 രാവിലെ 11 മണിക്ക് പി.എം.ജിയിലെ ഓഫീസില്‍ നടത്തും. അപേക്ഷകര്‍ക്കെല്ലാം അറിയിപ്പ് നല്‍കിയിട്ടുണ്ട്. സീറ്റുകള്‍ ഒഴിവുവന്നാല്‍ അപേക്ഷ സമര്‍പ്പിക്കാത്തവരേയും പരിഗണിക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം ഹാജരാകണം. യോഗ്യത ബിരുദം. ഫീസ് 16500/- രൂപ. കാലാവധി ഒരു വര്‍ഷം. പ്രായപരിധിയില്ല. ക്ലാസ് ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തും.

എല്‍.എല്‍.എം/എം.ബി.എല്‍ പരീക്ഷ മാറ്റി

കേരള സര്‍വകലാശാല മെയ് 26 മുതല്‍ തുടങ്ങാനിരുന്ന മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം, എം.ബി.എല്‍ പരീക്ഷകള്‍ ജൂണ്‍ ആറിലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.

പി.ജി.ഡി.എച്ച്.ആര്‍ പരീക്ഷ

കേരള സര്‍വകലാശാല ജൂണ്‍ 10-ന് തുടങ്ങുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പരീക്ഷയ്ക്ക് പിഴകൂടാതെ മെയ് 30 (50 രൂപ പിഴയോടെ ജൂണ്‍ ഒന്ന്, 250 രൂപ പിഴയോടെ ജൂണ്‍ രണ്ട്) വരെ അപേക്ഷിക്കാം.

എം.ടെക് പരീക്ഷ മാറ്റി

കേരള സര്‍വകലാശാല മെയ് 23-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.ടെക് (ഫുള്‍ടൈം & പാര്‍ട്ട് ടൈം – റഗുലര്‍ & സപ്ലിമെന്ററി – 2013 സ്‌കീം) (1. കമ്പ്യൂര്‍ സയന്‍സ് & എന്‍ജിനീയറിങ് ബ്രാഞ്ച് – ആര്‍.സി.സി.1002 – ടോപ്പിക്‌സ് ഇന്‍ ഡേറ്റാ ബേസ് ടെക്‌നോളജി (2013 അഡ്മിഷന്‍), 2. സിവില്‍ എന്‍ജിനീയറിങ് ബ്രാഞ്ച് – സി.എസ്.സി 1002 – അഡ്വാന്‍സ്ഡ് തിയറി & ഡിസൈന്‍ ഓഫ് ആര്‍.സി സ്ട്രക്ച്ചര്‍സ്) പരീക്ഷകള്‍ മെയ് 25-ലേക്ക് മാറ്റി.

ബി.ടെക് പരീക്ഷ

കേരള സര്‍വകലാശാല ജൂണില്‍ നടത്തുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം – സപ്ലിമെന്ററി, സെഷണല്‍ ഇംപ്രൂവ്‌മെന്റ്, ട്രാന്‍സിറ്ററി & മേഴ്‌സി ചാന്‍സ്) പരീക്ഷയ്ക്ക് പിഴകൂടാതെ മെയ് 30 (50 രൂപ പിഴയോടെ ജൂണ്‍ ഒന്ന്, 250 രൂപ പിഴയോടെ ജൂണ്‍ മൂന്ന്) വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
ജൂണില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് 2013 സ്‌കീം കോഴ്‌സ് കോഡില്‍ വരുന്ന നാലാം സെമസ്റ്റര്‍ 2013 സ്‌കീം പാര്‍ട്ട് ടൈം – റീസ്ട്രക്‌ച്ചേര്‍ഡ് പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.

എം.ബി.എ ഫലം

കേരള സര്‍വകലാശാല 2015 ആഗസ്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എ (ഫുള്‍ടൈം & പാര്‍ട്ട് ടൈം – റഗുലര്‍ (ഈവനിംഗ് – 2009 സ്‌കീം – സപ്ലിമെന്ററി മാത്രം) പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.

Share: