ഇ-എഫ്.എം.എസ് കണ്‍സള്‍ട്ടന്റ്

Share:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിലേക്ക് ഐ.റ്റി പ്രൊഫഷണല്‍, ഇ-എഫ്.എം.എസ് കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഈ മാസം ഒമ്പതിന് നന്തന്‍കോട് സ്വരാജ് ഭവനില്‍ കൂടിക്കാഴ്ച നടത്തും. എഴുത്ത് പരീക്ഷ/സാങ്കേതിക പരീക്ഷ എന്നിവ ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 9.30 ന് മുന്‍പ് സ്വരാജ് ഭവന്‍ ബില്‍ഡിംഗിലെ ആറാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം.

വിശദവിവരങ്ങള്‍ക്ക് : nregs.kerala.gov.in , www.kerala.gov.in

ഫോണ്‍ : 0471 231385

Share: