ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ അപ്രൻറിസ്

Share:

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ അപ്രൻറിസ് ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 770 ഒഴിവുകളാണുള്ളത്. എട്ടാം ക്‌ളാസ് മുതൽ 12 വരെയുള്ളവർക്ക് അപേക്ഷിക്കാം.
ഫിറ്റർ (236), വെൽഡർ (191), ടർണർ (30), മെഷിനിസ്റ്റ് (31), ഇലക്ട്രീഷ്യൻ (63), വയർമാൻ (30), ഇലക്ട്രോണിക് മെക്കാനിക് (30), ഇൻസ്ട്രുമെൻറ് മെക്കാനിക് (23), എ.സി ആൻഡ് റഫ്രിജറേഷൻ (20), ഡ്രാഫ്റ്റ്മാൻ-മെക്കാനിക്കൽ (15), പ്രോഗ്രാം ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻറ് (36), ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ (10), കാർപെൻറർ (26), പ്ലംബർ (26), എം.എൽ.ടി പാത്തോളജി (മൂന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ.
പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി അനുവദിക്കുന്ന നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റുമാണ് യോഗ്യത.

പ്രോഗ്രാം ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി അപേക്ഷിക്കുന്നവർക്ക് പ്ലസ്ടുവും കമ്പ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് ട്രേഡിൽ സർക്കാർ ഐ.ടി.ഐയിൽനിന്ന് ലഭിച്ച സർട്ടിഫിക്കറ്റും വേണം.

പ്ലംബറാകാൻ ആഗ്രഹിക്കുന്നവർക്ക് എട്ടാം ക്ലാസ് വിജയവും ഐ.ടി.ഐ സർട്ടിഫിക്കറ്റും മതി.
എം.എൽ.ടി പാത്തോളജി വിഭാഗത്തിൽ അപേക്ഷിക്കുന്നവർ 2014, 2015, 2016 വർഷത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയത്തിൽ പ്ലസ്ടു വിജയിച്ചാൽ മതി. അപേക്ഷകരുടെ പ്രായപരിധി 18നും 27നുമിടയിൽ. 2017 ഏപ്രിൽ ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക.
apprenticeship.gov.in എന്ന വെബ് സൈറ്റിൽ Establishment Search എന്ന വിഭാഗത്തിൽ Bharat Heavy Electricals Limited, Trichy എന്നത് തെരഞ്ഞെടുക്കണം. ശേഷം www.bheltry.co.in  വഴി അപേക്ഷിക്കണം. അവസാന തീയതി ഏപ്രിൽ 20.

Share: