എം.ബി.എ. പ്രവേശനം; ജൂലായ് 14 വരെ അപേക്ഷിക്കാം

Share:

എം.ബി.എ., എം.ബി.എ.(ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്) എന്നീ കോഴ്സുകളിലേക്ക് കേരള കേന്ദ്രസര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. അംഗീകൃതസര്‍വകലാശാല ബിരുദമാണ് യോഗ്യത . ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ഉണ്ടായിരിക്കണം.

പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് മാര്‍ക്കില്‍ അഞ്ചുശതമാനം ഇളവ് ലഭിക്കും.
പ്രായം 2019 ജൂലായ് ഒന്നിന് 30 വയസ്സ്.
ജവാന്‍മാര്‍, വിമുക്തഭടന്മാരുടെ ആശ്രിതര്‍, കശ്മീരി കുടിയേറ്റക്കാര്‍ എന്നിവര്‍ക്ക് ഓരോ കോഴ്സിനും ഒരു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്‌.
ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലായ് 14.
പ്രവേശനപരീക്ഷ ജൂലായ് 21-ന്

തിരുവനന്തപുരം, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങള്‍.
സി.എ.ടി. 2018-ല്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദാംശങ്ങള്‍ www.cukerala.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും

Share: