സ്‌നേഹധാര പദ്ധതി: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Share:

തിരുവനന്തപുരം, ജില്ലാ പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ സ്‌നേഹധാര പദ്ധതിയിലേയ്ക്ക് സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ഫിസിയോതെറാപ്പിസ്റ്റ് (ഫീമെയില്‍), നഴ്‌സ് (അലോപ്പതി, ഫീമെയില്‍ – നൈറ്റ് ഡ്യൂട്ടി മാത്രം), പഞ്ചകര്‍മ തെറാപ്പിസ്റ്റ് (ഫീമെയില്‍) എന്നീ തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളിലേയ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദേ്യാഗാര്‍ഥികള്‍ ഡിസംബര്‍ ഏഴിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഭാരതീയ ചികിത്സാ വകുപ്പ് മുന്‍പാകെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
യോഗ്യതകള്‍: സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (എം.ഡി കൗമാരഭൃത്യ അഭിലഷണീയം, എം.ഡി. പ്രസൂതി തന്ത്ര / എം.ഡി. കായചികിത്സ ഇല്ലാത്ത പക്ഷം ഏതെങ്കിലും വിഷയത്തിലുള്ള എം.ഡി), ഫിസിയോ തെറാപ്പിസ്റ്റ് ഫീമെയില്‍ (ബി.പി.റ്റി, എം.പി.റ്റിക്കാര്‍ക്ക് മുന്‍ഗണന, നഴ്‌സ് (ബി.എസ്.സി നേഴ്‌സിംഗിന് മുന്‍ഗണന ഇല്ലാത്തപക്ഷം ജി.എന്‍.എം കാരേയും പരിഗണിക്കും. ഇന്റര്‍വ്യൂ സമയം രാവിലെ 10 മുതല്‍ ഒരു മണിവരെ. പഞ്ചകര്‍മ തെറാപ്പിസ്റ്റ് (ഫീമെയില്‍) – ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ആയുര്‍വേദ പഞ്ചാകര്‍മ തെറാപ്പി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. ഇന്റര്‍വ്യൂ ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ. ഫോണ്‍: 0471 2320988.

Share: