കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ പഠിക്കാം, ജോലിനേടാം; അസാപിലൂടെ

Share:

എറണാകുളം : 2020, 21, 22 വര്‍ഷത്തില്‍ ഐടിഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ (NSQF) കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ആദ്യ രണ്ടു മാസം തിരഞ്ഞെടുത്ത പോളിടെക്‌നിക്ക് കോളേജുകളിലും (സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജ് വട്ടിയൂര്‍ക്കാവ്, ഗവ. പോളിടെക്‌നിക്ക് കോളേജ് കളമശേരി, കേരള ഗവ. പോളിടെക്‌നിക് കോളേജ് കോഴിക്കോട്) തുടര്‍ന്നുള്ള മൂന്നുമാസം കൊച്ചിന്‍ ഷിപ് യാര്‍ഡിലും ആയിരിക്കും പരിശീലനം നടക്കുക. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കൊ ച്ചിന്‍ ഷിപ്യാര്‍ഡില്‍ ജോലി ലഭിക്കത്തക്ക രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്.
എന്‍സിവിഇടി യും അസാപും കൊച്ചിന്‍ ഷിപ് യാര്‍ഡും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ക്ക് ലഭിക്കും.
30 വയസാണ് പ്രായപരിധി.
കൂടാതെ ന്യുനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണമായും സ്‌കോളര്‍ഷിപ്പ് നേടാനും അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അസാപ് കേരള വെബ്‌സൈറ്റ് ആയ www.asapkerala.gov.in സന്ദര്‍ശിക്കുകയോ 9495219570, 9778598336 നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Share: