കെവിപിവൈ സ്കോളര്‍ഷിപ്: ഇപ്പോൾ അപേക്ഷിക്കാം

Share:

കേന്ദ്ര ശാസ്ത്ര സാങ്കേതികശാസ്ത്ര വകുപ്പ് ഗവേഷണ തല്‍പരരായ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ‘കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനാ’ സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നവംബര്‍ അഞ്ചിനാണ് പരീക്ഷ.
എസ്എസ്എല്‍സിക്കും പ്ളസ്ടുവിന് ശാസ്ത്രവിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്കുനേടിയവരും ബിഎസ്സി, ബിഎസ്, ബി-സ്റ്റാറ്, ബി-മാത്സ്, പഞ്ചവത്സര എംഎസ്സി/ഇന്റഗ്രേറ്റഡ് എംഎസ് കോഴ്സുകളിലൊന്നില്‍ ഒന്നാം വര്‍ഷം പഠിക്കുന്നവരുമായവര്‍ക്ക് അപേക്ഷിക്കാം.

ബേസിക് സയന്‍സ് വിഷയങ്ങളില്‍ താഴെ പറയുന്ന ഏതെങ്കിലും മൂന്നു സ്ട്രീമുകളില്‍ ഒന്നില്‍ സ്കോളര്‍ഷിപ്പ് നല്‍കും.

സ്ട്രീം എസ്എ: 2017-18 അധ്യയനവര്‍ഷം സയന്‍സ് വിഷയങ്ങളെടുത്ത് പ്ളസ് വണ്ണിനു പഠിക്കുന്നവരും പത്താം ക്ളാസില്‍ മാത്തമാറ്റിക്സിനും സയന്‍സ് വിഷയങ്ങള്‍ക്കും ചേര്‍ന്ന് 75 ശതമാനം മാര്‍ക്കും വേണം (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 65 ശതമാനം). ഇവരുടെ ഫെലോഷിപ്പ് പ്രാബല്യത്തില്‍ ആവണമെങ്കില്‍ അവര്‍ പ്ളസ്ടുവിന് സയന്‍സ് വിഷയങ്ങള്‍ക്ക് 60 ശതമാനംമാര്‍ക്ക് (എസ്സി/എസ്ടിക്ക് 50 ശതമാനം) നേടുകയും 2019-20ല്‍ ബിഎസ്സി/ബിഎസ്/ബി-മാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/ഇന്റഗ്രേറ്റഡ് എംഎസ് എന്നീ ബിരുദ കോഴ്സുകളിലൊന്നില്‍ പ്രവേശനം നേടുകയും വേണം.

സ്ട്രീം എസ്ബി: 2017-18ല്‍ ഒന്നാം വര്‍ഷ ബിഎസ്സി/ബിഎസ്/ബി-സ്റ്റാറ്റ്/ബി-മാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് കോഴ്സില്‍ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി) ചേര്‍ന്നവരും പ്ളസ്ടു പരീക്ഷയില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കും (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം) ലഭിച്ചവരുമായവര്‍ക്ക്. അവര്‍ക്ക് ഒന്നാം വര്‍ഷ ബിഎസ്സി/ബിഎസ്/ബിസ്റ്റാറ്റ്/ബിമാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കും (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം) ലഭിക്കുകയും വേണം.

സ്ട്രീം എസ്എക്സ്: 2017-18 ല്‍ സയന്‍സ് പ്ളസ്ടുവിന് പഠിക്കുന്നവരും 2018-19 അധ്യയനവര്‍ഷം ബേസിക് സയന്‍സില്‍ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി) ബിഎസ്സി/ബിഎസ്/ബിസ്റ്റാറ്റ്/ബിമാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് ചേരാന്‍ താല്‍പര്യമുള്ളവരും എസ്എസ്ല്‍സിക്ക് സയന്‍സ്, മാത്സ് വിഷയങ്ങള്‍ക്ക് 75 ശതമാനം (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 65 ശതമാനം) മാര്‍ക്കും പ്ളസ്ടുവിന് സയന്‍സ്, മാത്സ് വിഷയങ്ങള്‍ക്ക് 60 ശതമാനം (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം) മാര്‍ക്കുമുള്ളവര്‍ക്ക് എസ് എക്സ് സ്ട്രിമില്‍ അപേക്ഷിക്കാം.

www.kvpy.iisc.ernet.in വെബ്സൈറ്റിലൂടെ ആഗസ്ത് 23വരെ അപേക്ഷിക്കാം. പ്രവേശനപരീക്ഷക്ക് സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

Share: