സീനിയർ റസിഡന്റ് കരാർ നിയമനം: ഇന്റർവ്യൂ 29ന്

Share:

തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.റ്റി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.

യോഗ്യത-ഡി.എം.നെഫ്രോളജി/എം.ഡി പീഡിയാട്രിക്‌സ്, റ്റി.സി.എം.സി രജിസ്‌ട്രേഷൻ. വേതനം: പ്രതിമാസം 50,000 രൂപ.

ഉദ്യോഗാർഥികൾ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷൻ മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഒക്ടോ: 29ന് രാവിലെ 10.30ന് പ്രിൻസിപ്പാലിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.

Share: