സംസ്ഥാനത്തെ മുഴുവന്‍ എല്‍.പി, യു.പി സ്കൂളുകളും ഹൈടെക് ആക്കും – മന്ത്രി.സി. രവീന്ദ്രനാഥ്‌

243
0
Share:

പൊതുവിദ്യാഭ്യാസത്തിലൂടെ പഠനം നടത്തുന്നവര്ക്ക് ജീവിതത്തില്‍ എ-പ്ലസ് നേടാന്‍ കഴിയുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്‌ പറഞ്ഞു.
പാലക്കാട്, പുതുനഗരം സെന്ട്ര ല്‍ സ്കൂള്‍ കെട്ടിട ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠനവിഷയങ്ങള്ക്ക് പുറമേ ജിവിതം കൂടി പഠിപ്പിക്കുന്നതിനാലാണ് വിദ്യാര്ഥികള്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നത്. മികച്ചതും ഗുണമേന്മയുള്ളതുമായ ഹൈടെക് വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്‌ഷ്യം. അടുത്ത അധ്യയനവര്ഷം സംസ്ഥാനത്തെ മുഴുവന്‍ എല്‍.പി, യു.പി സ്കൂളുകളും ഹൈടെക് ആക്കും.
ഈ വർഷാവസാനത്തോടെ എട്ട് മുതല്‍ പത്തുവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹൈടെക് ആയി മാറും. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ സമൂഹം മുന്നിട്ടിറങ്ങണം. പൂർവ്വ വിദ്യാർത്ഥികൾ വരും തലമുറയിലെ കുട്ടികള്ക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം ഒരുക്കണം. ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യത്തിലെത്തൂ. പുതുനഗരം സെന്ട്രില്‍ സ്കൂളിന് കൂടുതല്‍ സഹായങ്ങള്‍ നല്കു്മെന്നും മന്ത്രി പറഞ്ഞു.
പെരുവെമ്പ് ഗ്രാമപഞ്ചായത്തിന്റെ 23.82 ലക്ഷവും ലോകബാങ്ക് ധനസഹായം 12.47 ലക്ഷവും തദ്ദേശമിത്രം ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നിര്മി4ച്ചത്. എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായ പരിപാടിയില്‍ പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി . ശശികല, ജനപ്രതിനിധികള്‍, വിദ്യാഭ്യാസവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവർ പങ്കെടുത്തു.

Share: