സ്‌കോളര്‍ഷിപ്പിന് 31 വരെ അപേക്ഷിക്കാം

265
0
Share:

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആവിഷ്‌കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പിനുളള അപേക്ഷകള്‍ 31നകം ഓണ്‍ലൈനായി നല്‍കണം.നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്. 2017 നവംബറില്‍ എസ്.സി.ഇ.ആര്‍.ടി നടത്തിയ യോഗ്യതാ പരീക്ഷ വിജയിച്ചവരും ഇപ്പോള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നതുമായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ (ഫ്രഷ്) സമര്‍പ്പിക്കാനാവും. മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളില്‍ ആരെങ്കിലും ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് (ഫ്രഷ്/ റിന്യൂവല്‍) ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഇത് പിന്‍വലിച്ചശേഷം മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പിന് പുതിയ അപേക്ഷ നല്‍കണം.

നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാത്ത കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കില്ല. കേരളത്തില്‍ നിന്നും പൊതുവിദ്യാവിദ്യാലയങ്ങളില്‍ (സര്‍ക്കാര്‍/എയ്ഡഡ്) പഠിക്കുന്ന 3473 കുട്ടികളെയാണ് സ്‌കോളര്‍ഷിപ്പിനായി തെരെഞ്ഞെടുത്തിട്ടുളളത്. പ്രതിവര്‍ഷം 12000 രൂപയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്‌കൂളില്‍ നിന്നും പ്രഥമാധ്യാപകര്‍ സൂഷ്മ പരിശോധന നടത്തി സമര്‍പ്പിക്കണം. എന്‍. എം. എം സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിവരങ്ങള്‍ www.education.kerala.gov.in ല്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2328438,2580583,9496304015.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് : അവസാന തിയതി ഒക്‌ടോബര്‍ 31

കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിതരണം ചെയ്യുന്ന വിവിധ സ്‌കോളര്‍ഷിപ്പുകളുടെ അപേക്ഷ 31 വരെ സ്വീകരിക്കും. www.minoritywelfare.kerala.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് (നഴ്‌സിംഗ് ഡിപ്ലോമ/ പാരാമെഡിക്കല്‍), എ.പി.ജെ. അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ് ( പോളി ടെക്‌നിക്ക് ഡിപ്ലോമ) എന്നിവയാണ് നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2300524.

Share: