കണക്ക് പഠിക്കാൻ സ്കോളര്‍ഷിപ്പ്
നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് (എൻബിഎച്ച്എം) കണക്കിൽ ഉപരി പഠനം നടത്തുന്നതിന് സ്കോളർഷിപ് നൽകുന്നു. മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദ പഠനത്തിനാണു സ്കോളർഷിപ്. പ്രതിമാസം 6000 രൂപയാണ് സ്കോളർഷിപ് തുക. സെപ്റ്റംബർ 22നു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. കൊച്ചി പ്രവേശന പരീക്ഷയ്ക്കു സെന്ററാണ്.
മാത്തമാറ്റിക്സിൽ ഫസ്റ്റ് ക്ലാസ് ബിരുദമുള്ളവർക്കും ജൂലൈയിൽ ഫലം പ്രതീക്ഷിക്കുന്നവർക്കും അഞ്ചു വർഷ ഇന്റഗ്രേറ്റഡ് കോഴ്സിന്റെ മൂന്നാം വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഒന്നാം വർഷ പിജി പ്രോഗ്രാമിനു പഠിക്കുന്നവർക്കും അപേക്ഷിക്കാം. ശേഷിക്കുന്ന ഒരു വർഷത്തേക്കു മാത്രമേ ഇവർക്ക് സ്കോളർഷിപ് ലഭിക്കുകയുള്ളു.
സോണൽ കോ ഓഡിനേറ്റർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേരളത്തിലെ കുട്ടികളെ അഞ്ചാമത്തെ സോണിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 30നകം അപേക്ഷിക്കണം. മാതൃക ചോദ്യ പേപ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ www.nbhm.dae.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.