സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Share:

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനം മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്‌സിന് തുടർപഠനം നടത്തുന്നവരുമായിരിക്കണം അപേക്ഷകർ.

http://www.scholarships.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒക്‌ടോബർ 31ന് മുമ്പ് ഓൺലൈൻ വഴി അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക് www.collegiateedu.kerala.gov.in , www.dcescholarship.kerala.gov.in

ഇ-മെയിൽ: centralsectorscholarship@gmail.com.

ഫോൺ: 9446096580, 9446780308, 04712306580.

Share: