സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജർ

269
0
Share:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്ക്അപേക്ഷ ക്ഷണിച്ചു.
ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി) തസ്തികയിലേക്ക് സ്ഥിര നിയമനമായിരിക്കും. ഫയര്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനമായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാം.

ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി) – 27 ഒഴിവ് (ജനറല്‍ -14, എസ്.സി. -4, എസ്.ടി.-2, ഒ.ബി.സി. -7)
യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍/ സര്‍വകലാശാലയില്‍നിന്ന്ബിരുദം.
മുന്‍പരിചയം: സായുധസേനയില്‍ അഞ്ച് വര്‍ഷത്തെ കമ്മിഷന്‍ഡ് സര്‍വീസ് അല്ലെങ്കില്‍ എ.എസ്.പി./ ഡെപ്യൂട്ടി റാങ്കില്‍ കുറയാത്ത തസ്തികയില്‍ അഞ്ച് വര്‍ഷം സേവനം അല്ലെങ്കില്‍ പാരാമിലിട്ടറി സര്‍വീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയില്‍ അഞ്ച് വര്‍ഷം സേവനം.
പ്രായം: 28-നു…40-നും ഇടയില്‍.

ഫയര്‍ ഓഫീസര്‍ – 21 ഒഴിവ് (ജനറല്‍ -11, എസ്.സി. -3, എസ്.ടി.-1, ഒ.ബി.സി. -6)
യോഗ്യത: നാഗ്പുരിലെ നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജില്‍നിന്ന്…ബി.ഇ. (ഫയര്‍), അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള സര്‍വകലാശാലയില്‍നിന്ന് ബി.ടെക് (ഫയര്‍ ല്ക്ക സേഫ്റ്റി), അല്ലെങ്കില്‍ ..അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള സര്‍വകലാശാലയില്‍നിന്ന് ബി.ടെക് (ഫയര്‍ ടെക്നോളജി ആന്‍ഡ് സേഫ്റ്റി എന്‍ജിനീയറിങ്)
മുന്‍പരിചയം: സംസ്ഥാന/ കേന്ദ്ര സര്‍ക്കാരിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ 10 വര്‍ഷത്തെ മുന്‍പരിചയം

പ്രായം: 35-നും 62-നും ഇടയില്‍.
രണ്ട് തസ്തികയിലേക്കും 2018 ഓഗസ്റ്റ് 31 അടിസ്ഥാനമാക്കിയാണ് പ്രായം, യോഗ്യത, മുന്‍പരിചയം എന്നിവ കണക്കാക്കുക. എസ്.സി., എസ്…എസ്.ടി., ഒ.ബി.സി. വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.

അപേക്ഷാ ഫീസ്: ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 600 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് .
അപേക്ഷിക്കേണ്ട വിധം: http://www.bank.sbi/careers അല്ലെങ്കില്‍ http://www.sbi.co.in/careers എന്നീ ലിങ്കുകള്‍ വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

അവസാന തീയതി: സെപ്റ്റംബര്‍ 24.

Tagssbi
Share: