സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷ : വിരൽത്തുമ്പിൽ വിജയം

Share:

ഒക്ടോബര്‍ 13ന് നടത്താൻ പിഎസ്‌സി തീരുമാനിച്ച സെക്രട്ടേറിയറ്റ്/പിഎസ്‌സി അസിസ്റ്റന്റ് പരീക്ഷ ക്കുള്ള കൗണ്ട്ഡൗൺ ഓരോ പരീക്ഷാർത്ഥിയുടെയും മനസ്സിൽ ആരംഭിച്ചു കഴിഞ്ഞു.
പകൽ 1.30 മുതൽ 3.15 വരെ യാണ് പരീക്ഷ.
നേരിട്ടുള്ള നിയമനത്തിന് 6,83,588 പേരും തസ്തികമാറ്റം വഴി 5774ഉം ഉൾപ്പെടെ 6,89,362 പേരാണ് ഈ തസ്തികയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ നിയമനം നല്‍കുന്നവയില്‍ ഒന്നാണ് ഈ പരീക്ഷ. പി. എസ്.സി. യുടെ ബിരുദതല പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ നിയമനം നല്‍കുന്ന തസ്തികയുമാണിത്. ആകര്‍ഷകമായ ശമ്പളവും, വേഗത്തിലുള്ള സ്ഥാനക്കയറ്റങ്ങളുമാണ് ഈ തസ്തികയുടെ പ്രത്യേകത. കഠിനമായ മത്സരത്തെയാണ് നേരിടേണ്ടി വരിക എന്ന പ്രത്യേകതയും ഇതിനുണ്ട്. ബിരുദധാരികൾ പങ്കെടുക്കുന്ന ഈ പരീക്ഷയിൽ സിവിൽ സർവീസസ് അഖിലേന്ത്യ പരീക്ഷകളിൽ മത്സരിച്ചവരും ഉണ്ടാകും. അതിനാൽ സിലബസ് മനസ്സിലാക്കി ചിട്ടയോടെയുള്ള പഠനം അനിവാര്യമാണ്.

പരീക്ഷയുടെ സിലബസ് താഴെപ്പറയുംവിധമാണ്

പ്രാദേശികഭാഷയിൽ (മലയാളം/തമിഴ്/കന്നട) നിന്ന് പത്ത് മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടായിരിക്കും.

പൊതുവിജ്ഞാനം: 50 മാര്‍ക്ക്
ജനറല്‍ ഇംഗ്ലീഷ് : 10 മാര്‍ക്ക്
മലയാളം: 10 മാര്‍ക്ക്
ഐ.ടി. ചോദ്യങ്ങള്‍: 10 മാര്‍ക്ക്
കണക്ക്/മെന്റല്‍ എബിലിറ്റി : 20 മാര്‍ക്ക്.

കേരളം, കേരളീയ നവോത്ഥാനം, ഇന്ത്യ-പൊതുവിവരങ്ങള്‍, സ്വാതന്ത്ര്യാനന്തര ഭാരതം, നിത്യജീവിതത്തിലെ ശാസ്ത്രം, ഭരണഘടന-രാഷ്ട്രീയം, ഭൂമിശാസ്ത്രം, ചരിത്രം, ആനുകാലികം എന്നിവയാണ് പൊതുവിജ്ഞാനത്തിലെ പ്രധാന ചോദ്യമേഖലകള്‍.
പൊതുവിജ്ഞാനത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ വരാവുന്ന മേഖലകള്‍ താഴെപ്പറയുന്നു;
ഭൗതികശാസ്ത്രം
ഭരണഘടന/രാഷ്ട്രീയം
ആനുകാലികം ; കേരള നവോത്ഥാനം
സമ്പദ്വ്യവസ്ഥ
കേരളം-പൊതുവിവരങ്ങള്‍
ഇന്ത്യ-പൊതുവിവരങ്ങള്‍
സ്വാതന്ത്യസമരം
ഭൗതികശാസ്ത്രം
ഭരണഘടന/രാഷ്ട്രീയം
ആനുകാലികം
നവോത്ഥാനം
ഇന്ത്യാചരിത്രം
ഭൂമിശാസ്ത്രം
മുന്‍പരീക്ഷകളിലെ ചോദ്യങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിനൊപ്പം, പി.എസ്.സി.യുടെ നിലവിലുള്ള ചോദ്യരീതികളെക്കൂടി മുന്നില്‍ക്കണ്ടുകൊണ്ടുള്ള പരിശീലനമാണ്ആവശ്യം.
മുന്‍ പരീക്ഷകളുടെ സ്വഭാവം വിലയിരുത്തി പഠനപദ്ധതി തയ്യാറാക്കി പഠനം തുടങ്ങണം.
ഉറക്കത്തിലും പഠനം – എന്നൊരു ചൊല്ലുണ്ട്. നടപ്പിലും, ഇരുപ്പിലും , യാത്രയിലും പഠിക്കാവുന്ന വിധം സാങ്കേതിക വിദ്യ പുരോഗതി പ്രാപിച്ചിരിക്കുന്നു. വിരൽത്തുമ്പിൽ വിജ്ഞാനം എന്നതാണ് പുതിയ സാങ്കേതിക വിദ്യ നൽകുന്ന സംഭാവന.
കഴിഞ്ഞ 34 വർഷങ്ങളായി അച്ചടി മാദ്ധ്യമത്തിലൂടെ ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കും പഠിക്കുന്നതിനും പരീക്ഷ എഴുതുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന കരിയർ മാഗസിൻ ഇപ്പോൾ ഡിജിറ്റൽ ആയിരിക്കുകയാണ്. മൂന്ന് ദശാബ്ദങ്ങളായി അനേകായിരങ്ങൾക്ക് തൊഴിൽ നേടിക്കൊടുത്ത കരിയർ മാഗസിൻ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പഠിക്കാനും സ്വന്തം കഴിവ് തിരിച്ചറിയാനും വികസിപ്പിച്ചെടുക്കാനുമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കരിയർ മാഗസിൻ ( www.careermagazine.in ) ഒരുക്കുന്ന സമഗ്ര പരിശീലനം ( Mock Exam ) ഉദ്യോഗാര്‍ഥികളെ മികച്ച റാങ്കു നേടാന്‍ സഹായിക്കും.
ഇപ്പോള്‍തന്നെ പഠനം തുടങ്ങാം.
എല്ലാ വിജയങ്ങളും ആശംസിക്കുന്നു.

കരിയർ ടീം

Share: