റിഗ്ഗർ തസ്തികയിൽ ഒഴിവ്

Share:

എറണാകുളം : സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ റിഗ്ഗർ തസ്തികയിൽ ഓപ്പൺ, പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാർക്ക് ഏഴു താത്ക്കാലിക ഒഴിവുകൾ .
എട്ടാം ക്ലാസ്സ്‌ വരെ വിദ്യാഭ്യാസ യോഗ്യതയും മലയാളം എഴുതാനും വായിക്കാനും കഴിവുള്ളവർക്കും ഖലാസി ആയി രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള 18 നും 41 ഇടയിൽ പ്രായമുള്ളവർക്കും അപേക്ഷിക്കാം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ ഒന്നിന് മുമ്പ് യോഗ്യത തെളിയ്ക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

Tagsrigger
Share: