റസിഡൻറ് ട്യൂട്ടർ : വാക്ക് ഇന്‍ ഇൻറര്‍വ്യൂ

120
0
Share:

മലപ്പുറം: പട്ടികജാതി വികസന വകുപ്പിന് കീഴിലെ പെരുമ്പടപ്പ്, പെരിന്തല്‍മണ്ണ, മഞ്ചേരി, പരപ്പനങ്ങാടി, വണ്ടൂര്‍ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിനായി മേല്‍നോട്ടം വഹിക്കുന്നതിന് ബിരുദവും ബിഎഡുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് റസിഡൻറ് ട്യൂട്ടറുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രതിമാസ വേതനം: 12000 രൂപ
പെണ്‍കുട്ടികള്‍ക്കുള്ള മഞ്ചേരി പെരുമ്പടപ്പ് വണ്ടൂര്‍ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ വനിതകള്‍ക്കാണ് നിയമനം നല്‍കുന്നത്.
ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക് ഇൻറര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

Share: