ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍

Share:

പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. മൂന്നു വര്‍ഷമാണ് കാലാവധി. കെമിസ്ട്രിയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും പ്ലാന്റ് കെമിസ്ട്രിയില്‍ രണ്ട് വര്‍ഷത്തെ ഗവേഷണ പരിചയവും ഉണ്ടായിരിക്കണം.

നെറ്റ്/ഗേറ്റ് യോഗ്യത നേടിയിട്ടുള്ളവര്‍ക്ക് ഫെല്ലോഷിപ്പ് പ്രതിമാസം 28,000 രൂപയും 10 ശതമാനം എച്ച്.ആര്‍.എ അല്ലാത്തപക്ഷം പ്രതിമാസം 18000 രൂപയും 10 ശതമാനം എച്ച്.ആര്‍.എ ലഭിക്കും.

പ്രായം 2018 സെപ്റ്റംബര്‍ 19ന് 36 വയസ് കവിയാന്‍ പാടില്ല. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ, യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം 695562 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 19നു രാവിലെ 10ന് കൂടിക്കാഴ്ചയ്‌ക്കെത്തണം.

വെബ്‌സൈറ്റ്: www.jntbgri.res.in

Share: