റിസർച്ച് ഫെലോ ഒഴിവ്

Share:

തിരുവനന്തപുരം: ശാന്തിനഗറിലെ പാർലമെൻററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു റിസർച്ച് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്.
ഒരു വർഷത്തേക്കാണ് കരാർ നിയമനം.
പ്രതിമാസ വേതനം: 20,000 രൂപ.
മാനവിക വിഷയങ്ങളിൽ 50 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
പ്രായം: 01.01.2022ന് 35 വയസ് കവിയരുത് (എസ്.സി./എസ്.ടി, ഒ.ബി.സി വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും).
മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഭാഷാ പരിജ്ഞാനവും, കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയ യോഗ്യതകളാണ്.
പ്രോജക്ടുകളിലും, ഗവേഷണ പ്രവൃത്തികളിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. താത്പര്യമുള്ളവർ ജൂണ്‍ 23-ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അപേക്ഷയും, വിശദമായ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം രജിസ്ട്രാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്‌സ്, ബിൽഡിംഗ് നം.32, ടി.സി.81-1051, ശാന്തിനഗർ, തിരുവനന്തപുരം -695001, എന്ന വിലാസത്തിൽ അയയ്ക്കണം.
ഫോൺ: 0471-2339266

വിശദാംശങ്ങൾക്ക്: www.ipaffairs.org

Share: