റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം

എറണാകുളം : പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലുവ കീഴ്മാട് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഈ അധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. അപേക്ഷകര്‍ ആണ്‍കുട്ടികളായിരിക്കണം. ബയോളജി മാത്‌സ് കോമ്പിനേഷനുള്ള സയന്‍സ് ക്ലാസിലേക്കാണ് പ്രവേശനം. പ്രവേശനം ലഭിക്കുന്നവര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും സെക്കന്റ് ലാംഗ്വേജായി മലയാളം പഠിക്കേണ്ടതുമാണ്.
താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 20 ന് വൈകിട്ട് 5 ന് മുമ്പായി സ്‌കൂള്‍ ഓഫീസില്‍ നല്‍കണം.
പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഭക്ഷണം, താമസ സൗകര്യം, യൂണിഫോം, ഫീസ് തുടങ്ങിയവ സര്‍ക്കാര്‍ ആനുകൂല്യത്തോടെ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2623673 / 9497812092 എന്ന നമ്പറില്‍ ബന്ധപ്പെടണം.