വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവ്
തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒരു അംഗത്തിന്റെ ഒഴിവിലേക്ക് ഊർജ്ജവകുപ്പ് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ നിയമ പരിജ്ഞാനവും, ജില്ലാ ജഡ്ജിയായോ ഹൈക്കോടതി ജഡ്ജിയായോ നിയമിക്കപ്പെടാൻ യോഗ്യതയുള്ളതോ അല്ലെങ്കിൽ ജുഡീഷ്യൽ ഓഫീസർ പദവിയിലുള്ളതോ ഉണ്ടായിരുന്നതോ ആയ വ്യക്തി ആയിരിക്കണം.
അഞ്ച് വർഷമാണ് കാലാവധി.
പ്രതിമാസ ശമ്പളം 1,82,200 രൂപയും ചട്ടപ്രകാരമുള്ള മറ്റ് അലവൻസുകളും ലഭിക്കും. അപേക്ഷ നിശ്ചിത പ്രഫോർമയിൽ അനുബന്ധരേഖകൾ സഹിതം ഡിസംബർ 26ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, ഊർജ്ജ(എ)വകുപ്പ്, കേരള സർക്കാർ, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ രജിസ്റ്റേർഡ് തപാലിൽ അയക്കണം.
വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങൾ www.kerala.gov.in , www.kseb.in , www.erckerala.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.