അനിമേഷൻ കോഴ്സുകൾക്ക് അപേക്ഷിക്കാം

Share:

തിരുവനന്തപുരം: കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിംഗ് (12 മാസം), ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിംമേക്കിംഗ് (6 മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ്കോഴ്സ് ഇൻ ഗ്രാഫിക് ആന്റ് വിഷ്വൽ ഇഫക്ട്സ് (3 മാസം) എന്നിവയാണ് കോഴ്സുകൾ.

എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

വിലാസം: ഹെഡ്ഓഫ്സെന്റർ, കെൽട്രോൺ നോളജ്സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ, തിരുവനന്തപുരം

ഫോൺ :0471-2325154.

Share: