റെയിൽവേയിൽ 62,907 ഒഴിവുകൾ
ട്രാക്ക് മെയ്ന്റെയ്നർ, ഗേറ്റ്മാൻ, ഹെൽപ്പർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. 62, 907 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
യോഗ്യത: പത്താംക്ലാസ്/ ഐടിഐ/നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് / തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഓരോ ജോലിക്കും അനിവാര്യമായ ആരോഗ്യ, ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.
പ്രായം: 2018 ജൂലൈ ഒന്നിന് 18നും 31നും ഇടയിൽ.
ശമ്പളം: 18,000 രൂപ + മറ്റ് ആനുകൂല്യങ്ങൾ.
അപേക്ഷാ ഫീസ്: 500 രൂപ. എസ്സി, എസ്ടി വിഭാഗക്കാർ, വിമുക്തഭടൻ, അംഗപരിമിതർ, വനിതകൾ, ട്രാൻസ് ജെൻഡർ, മറ്റ് ന്യൂനപക്ഷങ്ങൾ, സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും 250 രൂപ. ഓൺലൈനായും ഓഫ് ലൈനായും ഫീസ് അടയ്ക്കാൻ സൗകര്യമുണ്ട്. ഓൺലൈനായി ഫീസ് അടയ്ക്കുന്പോൾ നെറ്റ് ബാങ്കിംഗ്/ ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് ഉപയോഗിക്കാം. ഓഫ്ലൈൻ രീതിയിൽ ചെലാൻ വഴി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലൂടെയോ പോസ്റ്റ് ഓഫീസുകൾ വഴിയോ ഫീസടയ്ക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഒാൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി മാർച്ച് 12.