എം. ബി. എ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും

Share:

കൊച്ചി: കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) പുന്നപ്രയില്‍ 2018 – 2020 വര്‍ഷത്തേയ്ക്കുള്ള ദ്വിവത്സര ഫുള്‍ ടൈം എം. ബി. എ പ്രോഗ്രാമിലേയ്ക്കുള്ള പ്രവേശനത്തിൻറെ ഭാഗമായി 24-ന് രാവിലെ 10 -ന് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച് ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും നടത്തും .
50 ശതമാനം മാര്‍ക്കോടു കൂടി ഡിഗ്രി പരീക്ഷ പാസായവര്‍ക്കും (എസ്.സി/എസ്.റ്റി ക്ക് 40 ശതമാനം മാര്‍ക്, എസ്.ഇ.ബി.സി/ഒ.ബി.സി ക്ക് 48 ശതമാനം മാര്‍ക്), അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് സ്‌കോര്‍ ഉള്ളവരും, രണ്ടാംഘട്ട കെ-മാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനിരിക്കുന്നവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. വിലാസം – ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി പുന്നപ്ര, അക്ഷര നഗരി, വാടയ്ക്കല്‍ പി. ഒ, ആലപ്പുഴ – 688 003, ഫോണ്‍. 0477 2267602, 9995092285,
വെബ് സൈറ്റ് : www.imtpunnapra.org

Share: